മേഘ കമ്പനിയുടെ കക്കൂസ്മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ച ടാങ്കര്‍ ലോറി പിടികൂടി.
പരിയാരം: കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനിടയില്‍ പോലീസ് ടാങ്കര്‍ലോറി പിടികൂടി, ഒരാള്‍ക്കെതിരെ കേസെടുത്തു.
ടാങ്കര്‍ലോറി ഡ്രൈവര്‍ മഞ്ചേശ്വരം ഭാഗവതി തുരുത്തിക്കുന്നിലെ കെ.ഹമീദിന്റെ(32)പേരിലാണ് കേസ്.
ഇന്ന് രാവിലെ 6.40 നാണ് ചെറുതാഴം ഒറന്നിടത്ത്ചാല്‍ വി.വി.കെ. സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന് സമീപംവെച്ച് ടി.എന്‍.48 ബി.സി-3228 മിനി ടാങ്കര്‍ലോറി പോലീസ് പിടിച്ചെടുത്തത്.
തുറസായ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ വണ്ടി തടഞ്ഞുനിര്‍ത്തി പോലീസിനെ അറിയിക്കുകയായിരുന്നു.
ഒറന്നിടത്ത്ചാലില്‍ പ്രവര്‍ത്തിക്കുന്ന മേഘ കണ്‍സട്രഷന്‍ കമ്പനി ക്യാമ്പ് സൈറ്റില്‍ നിന്നുള്ള മാലിന്യങ്ങളാണ് വണ്ടിയില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
കേസെടുത്ത പോലീസ് വണ്ടി കോടതിക്ക് കൈമാറിയിട്ടുണ്ട്.
