കെ.സി.മധുസൂതനന്‍ അനുസ്മരണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം ജന.സെക്രട്ടറിയായിരുന്ന അഡ്വ.കെ.സി.മധുസൂതനന്‍ അനുസ്മരണം കുറുമാത്തൂരില്‍ ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, അജികുമാര്‍ കരിയില്‍, രമേശന്‍ ചെങ്ങുനി എന്നിവര്‍ പ്രസംഗിച്ചു.

എം.പ്രദീപന്‍ സ്വാഗതവും എ.അശോക് കുമാര്‍ നന്ദിയും പറഞ്ഞു.