തളിപ്പറമ്പിന്റെ ആദ്ധ്യാത്മിക തേജസ്–കെ.സി.മണികണ്ഠന്‍നായര്‍-

തളിപ്പറമ്പ്: ആധ്യാത്മികരംഗത്തെ സൂര്യതേജസായി കെ.സി.മണികണ്ഠന്‍നായര്‍.

വടക്കേമലബാറില്‍ ആദ്യമായി ശബരിമല ഇടത്താവളം ബക്കളത്ത് ആരംഭിക്കുന്നതിന്റെ മുന്‍നിരയില്‍ നില്‍ക്കുകയും അയ്യപ്പസേവാസംഘത്തെ ജില്ലക്ക് പരിചയപ്പെടുത്തുകയും ചെയ്ത ശേഷം ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പുണ്യം പൂങ്കാവനം പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.

പുണ്യം പൂങ്കാവനത്തിന്റെ സന്ദേശം ഭക്തജനങ്ങളില്‍ എത്തിക്കുന്നതിന് പുറമെ പദ്ധതി വിജയകരമായി ജില്ലയില്‍ നടപ്പില്‍വരുത്തി മണികണ്ഠന്‍ നായര്‍ ഈ രംഗത്തെ വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുന്ന ചൈതന്യമായി മാറിയിരിക്കയാണ്.

പുണ്യം പൂങ്കാവനം പദ്ധതിയുടെ സപ്ത കര്‍മ്മങ്ങളുടെ 52 ബോര്‍ഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച് ബോധവല്‍ക്കരണത്തിലൂടെയാണ് പ്രവൃത്തി ആരംഭിച്ചത്.

36 ക്ഷേത്രങ്ങളില്‍ പൂജാപുഷ്പ ഉദ്യാനവും 6 ക്ഷേത്രങ്ങളില്‍ നക്ഷത്രവന നിര്‍മ്മാണവുമാരംഭിച്ചു.

ശബരിമല തീര്‍ത്ഥാടകര്‍ പാലിക്കേണ്ട ആചാര അനുഷ്ഠാനങ്ങള്‍, അനുസരിക്കേണ്ട മര്യാദകള്‍, മാലിന്യമുക്ത ശബരിമലക്കായി നിര്‍വ വ്വഹിക്കേണ്ട കാര്യങ്ങള്‍ മുദ്രമാല ധരിക്കുന്നതിന് മുന്‍പും പിന്‍പും അനുകരിക്കേണ്ട കര്‍ത്തവ്യങ്ങള്‍ എന്നിവയില്‍ ഗുരുസ്വാമിമാരെയും/ പൂജ സാധനവില്‍പ്പനക്കാരെയും ബോധവല്‍ക്കരിക്കാനായി കണ്ണൂര്‍ജില്ല അയ്യപ്പസംഗമം 2021 എന്ന പേരില്‍ നടത്തിയ പരിപാടി സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയായി.

പരിപാടിയില്‍ 25 ഗുരുസ്വാമിമാരെ ആദരിച്ചു. പങ്കെടുത്ത എല്ലാവരേയും മെമെന്റോ നല്‍കി സ്വീകരിച്ചു.

സഹകരിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെ പൊന്നാടയണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു.

പുണ്യം പൂങ്കാവനം-2022 ന്റെ പുതിയ പദ്ധതിയായ 2022 ഇലഞ്ഞിമരം നട്ടുപിടിപ്പിക്കലിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍   പിള്ളയാര്‍ കോവിലില്‍ പി.പി. ദിവ്യയെ കൊണ്ട് ഉദ്ഘാടനം നടത്തിയ ശേഷം 10 ക്ഷേത്രങ്ങളില്‍ പദ്ധതി നടപ്പിലാക്കി.

ഭക്ത വിശ്വാസികളെ പങ്കെടുപ്പിച്ച് പുണ്യം പൂങ്കാവനം ദിനമായ 14 ജനുവരിക്ക് പാലകുളങ്ങര ശ്രീധര്‍മ്മ ക്ഷേത്രക്കില്‍ മകരജ്യോതി ജ്വലനവും രുദ്ര പൂജ, നിറമാല, ചുറ്റുവിളകക്ക്, ഭജന എന്നിവ നടത്തി.

26 ക്ഷേത്രങ്ങളില്‍ മകര ജ്യോതി ജ്വലിപ്പിച്ചു. ഉത്സവകാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക്ക് സ്ഥാപിച്ച് വിവിധ ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പയ്യാവൂര്‍ മഹാശിവ ക്ഷേത്രത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് നാളെ (വെള്ളി) മുതല്‍ 24.2.22 വരെ പ്രവര്‍ത്തിക്കും.

മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും, ബോധവത്കരണവും നടത്തും.

രക്തദാന ക്യാമ്പ്, വേനലില്‍ കുടിവെള്ള വിതരണം, കിടപ്പു രോഗികളെ പരിചരിക്കല്‍, സൗജന്യ മരുന്ന് മുതലായവ വരും മാസങ്ങളില്‍ നടപ്പിലാക്കും.

പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം ഭരണസമിതി ചെയര്‍മാനും ശ്രീ അയ്യപ്പാ ചാരിറ്റബില്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമാണ്.

ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പരിസ്ഥിതി ജീവകാരുണ്യപ്രവര്‍ത്തന രംഗത്തും ശ്രദ്ധേയനാണ് മണികണ്ഠന്‍ നായര്‍.

പുണ്യം പൂങ്കാവനം നടപ്പിലാക്കുന്നതില്‍ ജില്ല കണ്‍വീനര്‍മാരായ പി.വി.സതീഷ് കുമാര്‍, പി.ടി.മുരളീധരന്‍, വിജയ് നീലകണ്ഠന്‍ ഗിരീശന്‍ പി കീച്ചേരി, വിനോദ് കണ്ടക്കൈ,

സതീശന്‍ തില്ലങ്കേരി, പി. സുന്ദരന്‍ എന്നിവരും മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ സി.വി.ഗിരീഷ് കുമാര്‍, മുല്ലപ്പള്ളി നാരായണന്‍,

കെ.എം.അരവിന്ദാക്ഷന്‍, സി.എം. ശ്രീജിത്ത്, രാജേഷ് ടി. സത്യനാരായണന്‍ എന്നിവരും പൂര്‍ണ്ണ പിന്തുണയുമായി ഇദ്ദേഹത്തിന്റെ കൂടെയുണ്ട്.