കേളപ്പജി ഉപ്പുസത്യാഗ്രഹ സ്മൃതിയാത്ര-വിളംബരഘോഷയാത്രനടത്തി.

പയ്യന്നൂര്‍: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ കോഴിക്കോട്

നിന്നും പയ്യന്നൂരിലേക്ക് നടക്കുന്ന കേളപ്പജി ഉപ്പുസത്യാഗ്രഹ സ്മൃതിയാത്രയുടെ പ്രചരണാര്‍ത്ഥം അന്നൂര്‍ കേളപ്പന്‍ സര്‍വീസ്

സെന്ററില്‍ നിന്നും ശ്രീനാരായണ വിദ്യാലയത്തിലേക്ക് വിളംബര യാത്ര നടത്തി.

യാത്രയുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ എ. രൂപേഷ് നിര്‍വ്വഹിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സര്‍വോദയ സംഘം പ്രസിഡന്റ് എ.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ദേശീയ പതാക കൈമാറി.

പദയാത്രാ ലീഡറും നോവലിസ്റ്റുമായ പ്രശാന്ത് ബാബു കൈതപ്രം മുഖ്യഭാഷണം നടത്തി.

പി.കമ്മാരപൊതുവാള്‍, അഡ്വ.കെ.കെ.ശ്രീധരന്‍, അഡ്വ.എസ്.സജിത്ത്കുമാര്‍, എം.പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പദയാത്ര നഗരം ചുറ്റി ശ്രീനാരായണ വിദ്യാലയത്തില്‍ സമാപിച്ചു.