കേണലും കളക്ടറും-നടന്‍ സത്യന്റെ സഹോദരന്‍ എം.എം.നേശന്‍ സംവിധാനം ചെയ്ത ചിത്രം-@47.
സിനിമാ നടന്‍ സത്യന്റെ ഇളയ സഹോദരമാണ് എം.എം.നേശന്‍.
1967 ല്‍ സത്യനെ നായകനാക്കി ചെകുത്താന്റെ കോട്ട എന്ന ത്രില്ലര്‍ സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തു.
പിന്നീട്- 69 ല്‍ വെള്ളിയാഴ്ച്ച, 72 ല്‍ അക്കരെപ്പച്ച എന്നിവയും 76 ല്‍ കേണലും കളക്ടറും എന്ന സിനിമയും സംവിധാനം ചെയ്തു.
വി.എസ്.സിനി ആര്‍ട്‌സിന്റെ ബാനറില്‍ പി.സുകുമാരന്‍ നിര്‍മ്മിച്ച കേണലും കളക്ടറും 1976 സപ്തംബര്‍ 17 ന് 47 വര്‍ഷം മുമ്പാണ് റിലീസ് ചെയ്തത്.
ജഗതി എന്‍.കെ.ആചാരിയാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. ജീവന്‍ പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.
പി.ബി.മണി ക്യാമറയും ഡി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.
കലാസംവിധാനം കെ.ബാലന്‍, ഡിസൈന്‍ എസ്.എ.സലാം.
വിന്‍സെന്റ്, കെ.പി.ഉമ്മര്‍, കൊട്ടാരക്കര, ബഹദൂര്‍, മണി, ജെ.എ.ആര്‍.ആനന്ദ്, പോള്‍ വെങ്ങോല, തൊടുപുഴ രാധാകൃഷ്ണന്‍, കെ.വി.മാത്യൂസ്, കെ.വിജയന്‍, ചെല്ലപ്പന്‍, കെ.എ.വാസുദേവന്‍, വിജയനിര്‍മ്മല, റാണിചന്ദ്ര, മീന, കെ.പി.എ.സി.ലളിത എന്നിവരാണ് പ്രധാന വേഷം ചെയ്തത്.
ഗാനങ്ങള്‍(രചന-വയലാര്‍, മങ്കൊമ്പ്-സംഗീതം-ദേവരാജന്‍).
1-അമ്പലപ്പുഴ കൃഷ്ണാ-മാധുരി.
2-കായാമ്പൂ വര്‍ണന്റെ-മാധുരി.
3-നക്ഷത്ര ചൂഡാമണികള്‍-യേശുദാസ്.
4-ശ്രീകോവില്‍ ചുമരുകളിടിഞ്ഞുവീണു-യേശുദാസ്.
5-തളിരോടുതളിരിടും-കാര്‍ത്തികേയന്‍.
