മതനിരപേക്ഷതക്ക് കാവലിരിക്കുക എന്നതാണ് പ്രാഥമിക ദൗത്യം-കെ. ഇ. എന്‍

തളിപ്പറമ്പ്: സമകാലീന ഇന്ത്യയില്‍ മതനിരപേക്ഷതക്ക് കാവലിരിക്കുകയാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രാഥമിക ദൗത്യമെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ്.

തളിപ്പറമ്പ് കെ.കെ.എന്‍ പരിയാരം ഹാളില്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് ടി.വി.ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ജി.ഡി.മാസ്റ്റര്‍ പുരസ്‌കാരജേതാവ് കെ.പത്മനാഭന്‍, സി.കെ.ശേഖരന്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയ കെ.പി.കുഞ്ഞികൃഷ്ണന്‍ എന്നീ മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകരെയും മികച്ച ലൈബ്രേറിയന്‍ എം.വി.ഗോപാലനെയും അന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ ആദരിച്ചു.

സ്‌റ്റേറ്റ് എക്‌സിക്യുട്ടീവ് അംഗം എം.കെ.രമേഷ്‌കുമാര്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബിജു ജില്ലാ പദ്ധതി വിശദീകരിച്ചു.

താലൂക്ക് സെക്രട്ടറി വി.സി.അരവിന്ദക്ഷന്‍ റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു.

വി. സഹദേവന്‍ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ രാമചന്ദ്രന്‍, ജില്ല എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം പി. ജനാര്‍ദനന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

ഇ.കെ.അജിത്കുമാര്‍ സ്വാഗതവും പി.വി.റംലപക്കര്‍ നന്ദിയും പറഞ്ഞു.