നാളികേര-റബ്ബര്‍ വിലയിടിവ് പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം-കേരളാ കോണ്‍ഗ്രസ് (എം)
തളിപ്പറമ്പ്: നാളികേര, റബ്ബര്‍ വിലയിടിവ് പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) തളിപ്പറമ്പ് നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് മരുതാനിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയിസ് പുത്തന്‍പുര, ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കല്‍, സജി കുറ്റിയാനിമറ്റം, കെ.ടി.സുരേഷ് കുമാര്‍ , സി.ജെ.ജോണ്‍, വി.വി.സേവി,
ജോസ് ചെന്നക്കാട്ടുകുന്നേല്‍, തോമസ് പണ്ടാരപ്പാട്ടം, ജോണ്‍ മുണ്ടുപാലം, എം.കെ.മാത്യു, തോമസ് ചൂരനോലി , ബേബി സിറിയക്ക് ഉള്ളാട്ട്, ജോണി പേമലയില്‍, രാജു ചെരിയന്‍കാല, അമല്‍ ജോയി, ബിനു ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ തളിപ്പറമ്പ് നിയോജക മണ്ഡലം ഭാരവാഹികള്‍: പ്രസിഡന്റ്: ജെയിംസ് മരുതാനിക്കാട്ട്, വൈസ് പ്രസിഡന്റ് : പൗലോസ് പറേടം, ജന.സെക്രട്ടറി തോമസ് പുതുക്കിരി, സെക്രട്ടറിമാര്‍: സജി പീടികയില്‍, ജോസ് മാത്യു, ജോണ്‍ പുത്തുപ്പള്ളില്‍, ബെന്നി മരുതാനിക്കാട്ട്, വില്‍സണ്‍ കാവുങ്കല്‍, മാത്യു കുരുവിള, ട്രഷറര്‍: ജോയി പെരികിലക്കാട്ട്.