22-ാം സ്ഥാപകദിനം മെയ് ഒന്നിന് വിവിധ പരിപാടികളോടെ ആചരിക്കാന്‍ കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
തളിപ്പറമ്പ്: മെയ് ഒന്ന് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) 22-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മെയ് ഒന്നുമുതല്‍ പത്ത് വരെ നടത്താനും യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത്, റിജു കുണിയന്‍, ഒ.കെ.നാരായണന്‍ നമ്പൂതിരി, ടി.വി.പത്മനാഭന്‍ മാസ്റ്റര്‍, പി.വി.പവിത്രന്‍, സി.പ്രകാശന്‍, പ്രിന്‍സ് തോമസ്,
എന്‍.എം.രാമചന്ദ്രന്‍, കെ.പ്രകാശന്‍ പാപ്പിനിശേരി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സാജു ചെമ്പേരി സ്വാഗതവും റിജു കുണിയന്‍ നന്ദിയും പറഞ്ഞു.
