കേരള കൗമുദി 111-ാം വാര്‍ഷികാഘോഷം മാര്‍ച്ച്-21 ന് തളിപ്പറമ്പില്‍-മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ കേരള കൗമുദി 111-ാം വാര്‍ഷികാഘോഷം മാര്‍ച്ച്-21 ന് തളിപ്പറമ്പില്‍ നടക്കും.

ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍
ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളിലാണ് പരിപാടി നടക്കുന്നത്.

ചടങ്ങില്‍ വെച്ച്  തളിപ്പറമ്പിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖരേയും കേരള കൗമുദിയുടെ പ്രമുഖരായ ഏജന്റുമാരേയും ആദരിക്കും.

കേരളാ കൗമുദി യൂണിറ്റ് ചീഫ് എം.പി.ശ്യാംകുമാര്‍ അധ്യക്ഷത വഹിക്കും.

നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി മുഖ്യാതിഥിയായിരിക്കും.

സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍, കോണ്‍ഗ്രസ് തളിപ്പറമ്പ് ടൗണ്‍ കമ്മറ്റി പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.വി.കണ്ണന്‍, മുസ്ലീംലീഗ് നിയോജകമണ്ഡലം ജന.സെക്രട്ടറി

പി.മുഹമ്മദ് ഇഖ്ബാല്‍, ബി.ജെ.പി.തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, എസ്.എന്‍.ഡി.പി. തളിപ്പറമ്പ് യൂണിയന്‍ കണ്‍വീനര്‍ പി.ആര്‍.ഭരതന്‍ എന്നിവര്‍ പ്രസംഗിക്കും.

ടെക്‌നിക്കോ എഞ്ചിനിയേഴ്‌സ് അസോസിയേറ്റ്‌സ് എം.ഡി ഷെറില്‍ വരയില്‍, യൂണിവേഴ്‌സല്‍ ഗ്രൂപ്പ് എം.ഡി ടിറ്റോ മാത്യു, ഗ്ലാസേജ് ഇന്റീരിയര്‍ ആന്റ് എക്‌സറ്റീരിയര്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി അനൂപ് കോവിലകം,

ജെ.എച്ച്.ഗ്രൂപ്പ് എം.ഡി പി.മുഹമ്മദ്ജാബിര്‍, കോര്‍ കിച്ചണ്‍സ് മാനേജിംഗ് പാര്‍ട്ണര്‍കെ.വി.മുഷ്ത്താഖ് അഹമ്മദ്, സ്റ്റാന്‍ഡേര്‍ഡ് ഗോള്‍ഡ് ആന്റ് ഡയമണ്ട് എം.ഡി  ബെന്നി മാത്യു,


എന്നീ വിശിഷ്ടവ്യക്തികളെ ചടങ്ങില്‍ വെച്ച് ആദരിക്കും. കേരള കൗമുദി ബ്യൂറോ ചീഫ് ഒ.സി.മോഹന്‍രാജ് സ്വാഗതവും
 തളിപ്പറമ്പ് റിപ്പോര്‍ട്ടര്‍ കെ.രഞ്ജിത്ത് നന്ദിയും പറയും.