അറിവ്- സന്തോഷം–സമാനതകളില്ലാത്ത അനുബന്ധ പരിപാടികളുമായി കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ല.

പയ്യന്നൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രഥമ സമ്മേളനം മെയ്-12 ന് മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്റില്‍ നടക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി ഏകദിന സര്‍ഗാത്മക ക്യാമ്പ് സംഘടിപ്പിച്ചു.

പയ്യന്നൂര്‍ ശ്രീവല്‍സം ഓഡിറ്റോറിയത്തില്‍ അറിവകം എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പ് പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.

കെ.പി.എണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ് അധ്യക്ഷത വഹിച്ചു. സിനിീമാ-സീരിയല്‍ താരങ്ങളായ ബേബി നിരഞ്ജന, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, കെ.പി.എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം ജയേഷ് കാവുമ്പായി, പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗോണ്‍സില്‍ പ്രസിഡന്റ് കെ.ശിവകുമാര്‍, സി.വി.തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.രാമകൃഷ്ണന്‍ സ്വാഗതവും എം.കെ.സാഹിദ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാടകനടനും സംവിധായകനുമായ രവി ഏഴോം പാട്ടുപാടാം കൂട്ടുകൂടാം എന്ന പരിപാടി അവതരിപ്പിച്ചു.

ആര്‍.പി.സിനിലാല്‍ മോഡറേറ്ററായിരുന്നു. തുടര്‍ന്ന് മാസ്റ്റര്‍ കാര്‍ത്തിക് രാജന്‍ അപ്യാല്‍ എന്നിവര്‍ ചേര്‍ന്ന് ഗണിതം വിസ്മയം പരിപാടി അവതരിപ്പിച്ചു. ഷൈജു മാച്ചാത്തി അധ്യക്ഷത വഹിച്ചു.

മനസിനെ അറിയാം എന്ന പരിപാടിയില്‍ സൈക്കോ തെറാപ്പിസ്റ്റും എ.എസ്.ഐയുമായ രാജീവന്‍ വേങ്ങാട് വിഷയം അവതരിപ്പിച്ചു.

എന്‍.വി.സ്വപ്ന മോഡറേറ്ററായിരുന്നു. വൈകുന്നേരം നടന്ന സാംസ്‌ക്കാരിക സദസ് കവിയും പ്രഭാഷകനുമായ സി.എം.വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പി.പി.മഹേഷ്, എന്‍.കെ.ഗിരീഷ്, സുരേശന്‍ കാനം, ശ്രീധരന്‍ കൈതപ്രം, ജയദേവന്‍ കരിവെള്ളൂര്‍, പി.ഷിജു എന്നിവര്‍ പ്രസംഗിച്ചു.