കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഇപ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇഫ്താര്‍വിരുന്ന് ഏഴാംമൈല്‍ ഹൈവേ ഗേറ്റ് ടര്‍ഫില്‍ നടന്നു.

അഡീ.എസ്.പി.പ്രിന്‍സ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കെ.ബിനീഷ് മുഖ്യാതിഥിയായിരുന്നു.

പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍,

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം രാജേഷ് കടമ്പേരി എന്നിവര്‍ പ്രസംഗിച്ചു.

കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും പ്രസിഡന്റ് എം.കെ.സാഹിദ സന്ദിയും പറഞ്ഞു.