മാതമംഗലം: കലാ സാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലം നല്കി വരുന്ന കേസരി നായനാര്‍ പുരസ്കാരം സംവിധായകന് സിബി മലയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു.
സി.സത്യപാലന് അധ്യക്ഷത വഹിച്ചു.
ഡോ. ജിനേഷ്കുമാര്‍ എരമം പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
കല-സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
2014 മുതലാണ് മലയാളത്തിലെ ആദ്യ ചെറുകഥാകാരനും സാമൂഹ്യ പരിഷ്കരണവാദിയുമായ വേങ്ങയില്‍ കുഞ്ഞിരാമന് നായനാരുടെ സ്മരണയ്ക്കായുള്ള കേസരി നായനാര്‍ പുരസ്കാരം നല്കി വരുന്നത്.
ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.
പുരസ്കാര വിതരണ ചടങ്ങിനോടനുബന്ധിച്ച് കലാപ്രതിഭകള്‍ അണിനിരന്ന സ്വാഗതഗാന സംഗീതിക, കൈതപ്രം ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗീതാഞ്ജലി സംഗീത വിദ്യാലയം ഒരുക്കുന്ന നൃത്ത സംഗീതശില്പം എന്നിവ നടന്നു.