ടി.പത്മനാഭന് പുരസ്‌ക്കാരം നല്‍കുവാന്‍ സാധിച്ചതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടു- മന്ത്രി പി.രാജീവ്.
മാതമംഗലം: മലയാളത്തിന്റെ കഥയുടെ കുലപതി ടി.പത്മനാഭന് അവാര്‍ഡ് നല്‍കുവാന്‍ സാധിച്ചതിലൂടെ ഞാനാണ് ആദരിക്കപ്പെട്ടതെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്.
മാതമംഗലം ഫെയ്‌സ് ഏര്‍പ്പെടുത്തിയ ഏഴാമത് കേസരി നായനാര്‍ പുരസ്‌കാരം ചെറുകഥാ സാഹിത്യ രംഗത്തെ സംഭാവന പരിഗണിച്ച് ടി.പത്മനാഭന് നല്‍കിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പത്മനാഭന്റെ എല്ലാ കഥകളും പ്രകാശം പരത്തുന്നവയാണ്. ചിലത് ചിരാതായിരിക്കാം, നക്ഷത്രമായിരിക്കാം, ചന്ദ്രപ്രകാശമായിരിക്കാം തീക്ഷണമായ സൂര്യപ്രകാശമായിരിക്കാം എല്ലാ രചനകളിലും ആ പ്രകാശം നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ശില്‍പി ആരാണെന്ന് നമുക്ക് അറിയേണ്ട ആവശ്യമില്ല. പക്ഷെ ശില്‍പവും സൃഷ്ടിയുമാണ് പ്രതിഭയെ ഉന്നതമാക്കുന്നത്.
ഇലക്ഷന്‍ പ്രചരണത്തിന് പോയപ്പോള്‍ ടി.പത്മനാഭന്റെ പുസ്തകവുമായി എത്തിയ ബാബു ഇത് എന്നെ കുറിച്ചുള്ള കഥയാണെന്ന് പറഞ്ഞതും മന്ത്രി പി.രാജീവ് ഓര്‍മ്മിച്ചു.
മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനും കൃഷിശാസ്ത്രഞ്ജനും സാമൂഹ്യ പരിഷ്‌കരണവാദിയുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണക്ക് കലാസാംസ്‌കാരിക സംഘടനയായ മാതമംഗലം ഫെയ്‌സ് ഏര്‍പ്പെടുത്തിയ കേസരി നായനാര്‍ പുരസ്‌കാരമാണ് കഥാകൃത്ത് ടി.പത്മനാഭന് നല്‍കിയത്.
ടി.ഐ.മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാവിനെ നാരായണന്‍ കാവുമ്പായി പരിചയപ്പെടുത്തി.
കേരളത്തിനും ഇന്ത്യക്കും പുറത്താണെങ്കില്‍ പത്മനാഭന്‍ എന്ന പ്രതിഭ വേറൊരു തലത്തില്‍ അറിയുമെന്ന് നാരായണന്‍ കാവുമ്പായി പറഞ്ഞു.
പത്മനാഭന്റെ കാലത്ത് ജീവിച്ചു എന്ന് പറയുവാന്‍ ഭാഗ്യം ലഭിച്ചവരാണ് ഈ കാലഘട്ടത്തിലെ സാഹിത്യകാരന്‍മാര്‍.
സപ്ലിമെന്റ് പ്രകാശനം എരമം കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ നിര്‍വഹിച്ചു.
സി.സത്യപാലന്‍, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, ടി.തമ്പാന്‍, കെ.വി.ഗോവിന്ദന്‍, കെ.പത്മനാഭന്‍,
എം.പി.ദാമോദരന്‍, ഡോ.ജിനേഷ് കുമാര്‍ എരമം, വേങ്ങയില്‍ ഇന്ദിര, പി.ദാമോദരന്‍, പി.വി.ബാലന്‍, കെ.പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാസന്ധ്യയും നടന്നു.