കേശവതീരം കുടുംബ സംഗമവും വെദിരമന വിഷ്ണുനമ്പൂതിരിയുടെ ജീവിതവഴികള്‍ ഡോക്യുമെന്ററി പ്രകാശനവും

പുറച്ചേരി: കേശവതീരം സൗഹൃദ വേദി കുടുംബ സംഗമവും വെദിരമന വിഷ്ണുനമ്പൂതിരിയുടെ ജീവിതവഴികള്‍ ഡോക്യുമെന്ററി പ്രകാശനവും പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ നടന്നു.

ചടങ്ങ് ക്ഷേത്ര കലാ അക്കാദമി സെക്രട്ടറിയും കവിയുമായ കൃഷ്ണന്‍ നടുവലത്ത് ഉദ്ഘാടനം ചെയ്തു.

ഫോക്‌ലാന്റ് ചെയര്‍മാന്‍ അഡ്വ.വി.ജയരാജന്‍ അധ്യക്ഷത വഹിച്ചു.

ഡോക്യുമെന്ററി പ്രദര്‍ശം സ്വിച്ചോണ്‍കര്‍മ്മവും കൃഷ്ണന്‍ നടുവലത്ത് നിര്‍വ്വഹിച്ചു.

പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.യു.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്തംഗം കെ.ശശിധരന്‍, ഏഴിലോട് സീനിയര്‍ സിറ്റിസണ്‍സ് ഫോറം പ്രസിഡന്റ് എം.കെ.ശ്രീധരന്‍ നമ്പ്യാര്‍, തിരുവനന്തപുരം ചിത്തിര തിരുനാള്‍ ആശുപത്രിയിലെ ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ.കെ.കെ.നാരായണന്‍ നമ്പൂതിരി,

രാമകൃഷ്ണന്‍ കണ്ണോം, പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.പി.രാജന്‍, പിലാത്തറ പ്രസ് ക്ലബ്ബ് സെക്രട്ടറി ഒ.കെ.നാരായണന്‍ നമ്പൂതിരി, ഡോ.കേശവന്‍ വെദിരമന, പി.കെ.മോഹനവര്‍മ്മ, പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.

രതീഷ് കൈതപ്രം, പുഷ്പരാജ് എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വ്വഹിച്ചത്.