പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിൽ ശ്രാവണ പൂർണ്ണിമ സംസ്‌കൃത ദിനാഘോഷം

പിലാത്തറ:പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിൽ ശ്രാവണ പൂർണ്ണിമ സംസ്‌കൃത ദിനാഘോഷം രാഘവപുരം സഭാ യോഗം പ്രസിഡന്റ് ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

സംസ്‌കൃത സർവ്വകലാശാല ഡയറക്ടർ ഡോ. കൊമ്പങ്കുളം വിഷ്ണു സോമയാജി അദ്ധ്യക്ഷത വഹിച്ചു.

ഡോ.വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി, ഡോ.സി.എച്ച്.സുരേന്ദ്രൻ നമ്പ്യാർ എന്നിവരെ സ്വാതന്ത്ര്യ സമരസേനാനി അപ്പുക്കുട്ട പൊതുവാൾ പൊന്നാട അണിയിച്ച് ആദരിച്ചു.

ആദ്ധ്യാത്മിക പ്രഭാഷകൻ മുകേഷ് കളമ്പുക്കാട്ട്, മറത്തുകളി കലാകാരൻ മോഹനൻ പണിക്കർ, തൃപ്പൂണിത്തറ ഗവ.സംസ്‌കൃത കോളേജ് പ്രൊഫസർ ഡോ.ഇ.എൻ.ഈശ്വരൻ നമ്പൂതിരി, വെദിരമന വിഷ്ണുനമ്പൂതിരി, ഡോ.കേശവൻ വെദിരമന എന്നിവർ സംസാരിച്ചു.