കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്.

കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്.

കോഴിക്കോട് ന്യൂ നളന്ദയിലെ ചാവശ്ശേരി സദാശിവന്‍ നഗറില്‍ രാവിലെ 9:30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ അഡ്വ.പി.ഗവാസ് മുഖ്യതിഥിയാവും.

യൂണിയന്‍ പ്രസിഡന്റ് ജനാര്‍ദ്ദനന്‍ വി നീലേശ്വരം അദ്ധ്യക്ഷത വഹിക്കും.

ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കിഴിശേരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ജോലിയില്‍ നാല്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെ ആദരിക്കല്‍, പ്രവര്‍ത്തകരുടെ മക്കളുടെ ഉന്നത പഠനത്തിനുളള വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം,
സംസ്ഥാന കൗണ്‍സില്‍ ബൈലോ അമന്റ്‌മെന്റ്, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും നടക്കും.

സാധാരണക്കാര്‍ക്കും സാമ്പത്തിക ഇടപാടുകള്‍ സാധ്യമാക്കുന്ന കേരള ഗ്രാമീണ്‍ ബാങ്കിലെ ദിന നിക്ഷേപ പദ്ധതി
സമൂഹത്തിലേക്ക് എത്തിക്കുവാന്‍ പ്രയത്‌നിക്കുന്ന തൊഴിലാളി വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ്
കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്‌റ്റേര്‍സ് യൂണിയന്‍.

കേരളത്തിലെ ഏതാണ്ടെല്ലാം ജില്ലകളിലും ഇതിന്റെ പ്രവര്‍ത്തനം സജീവമാണ്. കേരളത്തിലുടനീളമുള്ള ഗ്രാമിണ ബാങ്ക് ഡെപ്പോസിറ്റ് കലക്ടര്‍മാരുടെ സേവന ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഒട്ടേറെ നിയമ സമര പോരാട്ടങ്ങള്‍ തുടരുന്ന കെ ജി ബി.ഡി.സി.യു ദിന നിക്ഷേപ ഏജന്റുമാരുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.

നിര്‍ണ്ണായകമായ അവകാശങ്ങളായ ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് പ്രശ്‌നങ്ങളില്‍ സുപ്രീം കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

ഈ സന്ദര്‍ഭത്തിലാണ് സംഘടനയുടെ ഏഴാം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 12 ഞായര്‍ കോഴിക്കോട് ചാവശ്ശേരി സദാശിവന്‍ നഗറില്‍ നടക്കുന്നത്. സമ്മേളനം വമ്പിച്ച വിജയമാക്കണമെന്ന് പ്രസിഡന്റ് ജനാര്‍ദനന്‍ വി നീലേശ്വരം, ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കിഴിശ്ശേരി എന്നിവര്‍ ആവശ്യപ്പെട്ടു.