കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരുടെ ആഗിരണപ്രക്രിയ ഉടന്‍ പൂര്‍ത്തീകരിക്കണം-കെ.ജി.എന്‍.യു ജില്ലാ സമ്മേളനം.

 

സന്ദീപ് സിറിയക്ക് പ്രസിഡന്റ്, പി.മുഹമ്മദ്ഷമീര്‍ സെക്രട്ടറി, സ്വപ്‌ന ചാക്കോ   ടഷറര്‍

 

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരുടെ ആഗിരണ പ്രക്രിയ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കേരളാ ഗവ.നേഴ്‌സസ് യൂണിയന്‍ 35-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ നടന്നസമ്മേളനം സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന നേഴ്‌സുമാര്‍ക്ക് ആശുപത്രികളില്‍ സുരക്ഷിതത്വത്തോടെ ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളെ തടയാല്‍ ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സജീവ് ജോസഫ് കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക് അധ്യക്ഷത വഹിച്ചു.

വിക്ടര്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന ജന.സെക്രട്ടറി എസ്.എം.അനസ്, രാജീവന്‍ കപ്പച്ചേരി, നൗഷാദ് ബ്ലാത്തൂര്‍, യു.കെ. മനോഹരന്‍, ബിജേഷ് തോമസ്, റോബിന്‍ ബേബി, സജിത്ത് ചെരണ്ടത്തൂര്‍, സ്വപ്ന ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. പി.മുഹമ്മദ് ഷമീര്‍ സ്വാഗതവും എം.ഷൈജ നന്ദിയും പറഞ്ഞു.

നാല് ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുക, റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കുക,

ജനറല്‍ ട്രാന്‍സ്ഫര്‍ സുതാര്യമാക്കുക, ജീവനക്കാര്‍ക്ക് നേരെ ഉള്ള അതിക്രമണങ്ങള്‍ അവസാനിക്കുകയും അവര്‍ക്ക് സുരക്ഷ നല്‍കുന്നതിനായി ആശുപത്രി സംരക്ഷണ നിയമം ശക്തമാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പുതിയ ഭാരവാഹികള്‍-ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക് (പ്രസിഡന്റ്), പി.മുഹമ്മദ് ഷമീര്‍(സെക്രട്ടറി), സപ്ന ചാക്കോ(ട്രഷറര്‍).