ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് നേഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കണം: കേരള ഗവര്‍മെന്റ് നഴ്‌സസ് യൂണിയന്‍
പരിയാരം: കണ്ണൂര്‍ ജില്ലാ ആശുപത്രി അടക്കം ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ നിലനില്‍ക്കുന്ന സ്റ്റാഫ് നേഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കണമെന്ന് പരിയാരത്ത് നടന്ന കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍(കെ.ജി.എന്‍.യു) കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സ്റ്റാഫ് നേഴ്‌സുമാരുടെ ക്ഷാമം മൂലം ജില്ലയിലെ രോഗികള്‍ക്ക് വേണ്ടത്ര ശുശ്രുഷ നല്‍കാന്‍ കഴിയുന്നില്ലെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നേഴ്‌സുമാരുടെ ശമ്പളം, സീനിയോറിറ്റി തുടങ്ങിയ വിഷയങ്ങളില്‍ നിലനില്‍ക്കുന്നഅപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.ജി.എന്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സന്ദീപ് സിറിയക് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി റോബിന്‍ ബേബി മുഖ്യപ്രഭാഷണം നടത്തി.
കെ.ജെ.ഗ്രേസണ്‍, പി.മോജിഷ്, കെ.എ.ഷൈനി, എം.ഷൈജ, സീന രാജേഷ്, സ്വപ്ന ചാക്കോ, ഗ്ലോറിസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍: സന്ദീപ് സിറിയക് (പ്രസിഡന്റ്), പി.ജിഷ, പി.മോജിഷ(വൈസ് പ്രസിഡന്റുമാര്‍), സീന രാജേഷ് (സെക്രട്ടറി),എം.ആര്‍. അരുണ്‍, ശരത് പി ഉമേഷ് (ജോയിന്റ് സെക്രട്ടറിമാര്‍), സ്വപ്ന ചാക്കോ(ട്രഷറര്‍).
