കെ.ജി.ഒ.യു-38-ാം സ്ഥാപകദിനം-ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ് പതാക ഉയര്‍ത്തി.
കണ്ണൂര്‍: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചു.

സര്‍ക്കാര്‍ സര്‍വ്വീസിലെ ജനാധിപത്യ മതേതര വിശ്വാസികളായ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശക്തമായ സര്‍വ്വീസ് സംഘടനയാണ് കെ.ജി.ഒ.യു എന്നും
മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തില്‍ ഒരു അനുശോചനം പോലും രേഖപ്പെടുത്താന്‍ തയാറാവാതിരുന്നപ്പോള്‍ പൊതു സര്‍വ്വീസ് സംഘടനയിലെ ഒരു
വിഭാഗം ആ നിലപാടില്‍ പ്രതിഷേധിച്ച് 1985 ജൂലൈ 12-ന് രൂപീകരിച്ച സര്‍വ്വീസ് സംഘടനയാണ് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ എന്നും ജില്ലാ പ്രസിഡണ്ട് കെ.കെ.രാജേഷ് പതാക ഉയര്‍ത്തല്‍ സന്ദേശം നല്‍കിക്കൊണ്ട് പറഞ്ഞു.
ജില്ലാ കലക്ടറേറ്റ് കോമ്പൗണ്ടില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ കെ.ജി.ഒ.യു സംസ്ഥാന ഓഡിറ്റര്‍ ഏ.ആര്‍.ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡേവി ജോണ്‍, എന്‍.പ്രീജിത്ത്, പ്രസീത എന്നിവര്‍ സംസാരിച്ചു.
