ജീവനക്കാരുടെ മരവിപ്പിച്ച സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക. കെ ജി ഒ യു-കെ.കെ.രാജേഷ് പ്രസിഡന്റ്, ടി.ഷജില്‍ സെക്രട്ടറി-

കണ്ണൂര്‍: കോവിഡ് കാലഘട്ടത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹിച്ച ആനുകൂല്യം പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടരുകയാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്.

കോവിഡിന്റെ പേര് പറഞ്ഞു മരവിപ്പിച്ച ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം സംസ്ഥാനം സാധാരണഗതിയില്‍ ആയിട്ടും പുനസ്ഥാപിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ പിടിപ്പു കേടിന്റെയും ധുര്‍ത്തിന്റെയും മുര്‍ത്തീകരണരൂപമായി മാറിയതായി അദ്ദേഹം പറഞ്ഞു.

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ 36-ാമത് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിരമിച്ചവര്‍ക്കുള്ള യാത്രയയപ്പും, കെ എ എസ് ലഭിച്ച പ്രതീഷിനുള്ള സ്വീകരണവും ഡിസിസി മുന്‍ പ്രസിഡന്റ് സതീശന്‍ പാച്ചേനി നിര്‍വഹിച്ചു.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മനോജ് ജോണ്‍സണ്‍ പ്രതിനിധി സമ്മേളനവും സംസ്ഥാന ട്രഷറര്‍ കെ.സി.സുബ്രഹ്മണ്യന്‍ സംഘടന ചര്‍ച്ചയും ഉദ്ഘാടനം ചെയ്തു.

വിവിധ സമ്മേളനങ്ങളിലായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി ഇന്ദിര, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍ പി ഷനിജ്, കെ കെ രാജേഷ്, വി.എം ശ്രീകാന്ത്, ബീന പൂവത്തില്‍,

ഡോ.വിനോദ് മുത്തികാവ്, എ ആര്‍ ജിതേന്ദ്രന്‍, ശ്രീഹരി മിത്രന്‍, ടി ഷജില്‍, നിഭാകുമാരി, ലൈല രാമത്ത്, ഡോ. ബീറ്റു ജോസഫ്, പി.സനില്‍കുമാര്‍, പ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി കെ.കെ.രാജേഷ് (പ്രസിഡന്റ് ) ഡോ.ബിറ്റു ജോസഫ്, പി. സനില്‍ കുമാര്‍ ( വൈസ് പ്രസിഡന്റ് ), ടി ഷജില്‍ (സെക്രട്ടറി ), എന്‍ പ്രീജിത്ത്, ഷിജിന്‍ മാണിയത്, പി.നിഭാകുമാരി ( ജോയിന്റ് സെക്രട്ടറി), ശ്രീഹരി മിത്രന്‍ (ട്രഷറര്‍ ).

കെ.സത്യന്‍ (ഓഡിറ്റര്‍) സി ഉണ്ണികൃഷ്ണന്‍, എ ആര്‍ ജിതേന്ദ്രന്‍ (സംസ്ഥാന കൗണ്‍സിലര്‍മാര്‍ ) ലൈല രാമത്ത്(വനിതാ വിഭാഗം കണ്‍വീനര്‍ ) സ്മിത സുകുമാരന്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.