26 കോടി 77 ലക്ഷം-ഖായിദെമില്ലത്ത് സെന്റര്‍ ക്യാമ്പയിന്‍ വന്‍ വിജയം.

കോഴിക്കോട്:  ഇന്നലെ നാഴിക മണി 12 എന്നടിച്ചപ്പോള്‍ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു.

ലീഗിന്റെ ദേശീയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ചരിത്രമുറങ്ങുന്ന ഡല്‍ഹിയില്‍ ഉയര്‍ത്തുവാനുള്ള ഫണ്ട് സമാഹരണത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ രാത്രി 12 വരെ.

25 കോടി രൂപാ ലക്ഷ്യമിട്ട് നടത്തിയ ഓണ്‍ലൈന്‍ ഫണ്ട് പിരിവ് 12 മണിക്ക് അവസാനിച്ചപ്പോള്‍ പിരിഞ്ഞു കിട്ടിയത് 26,77,58,792 കോടി രൂപയാണ്.

പാതിരായ്ക്ക് 12 നു ഓണ്‍ലൈന്‍ പിരിവ് ക്‌ളോസ് ചെയ്യുമെന്നും ,അതിനു ശേഷം പിരിവ് നല്‍കാന്‍ സാധ്യമല്ലെന്നു അറിയിച്ചതിന്‍ പ്രകാരം അവസാന നിമിഷങ്ങളില്‍ മിനിട്ടിന് ഒരു ലക്ഷം എന്ന തോതിലാണ് പണം വന്നു കൊണ്ടിരുന്നത്.

പാതിരാ കഴിഞ്ഞപ്പോള്‍ ടോട്ടല്‍ തുക എഴുതി കാണിച്ചു 26 കോടിയെന്ന്.

ലോകമെമ്പാടുമുള്ളവര്‍ക്കു വീക്ഷിക്കാവുന്ന തരത്തിലാണ് സുതാര്യമായ ഈ പണപ്പിരിവ് നടന്നത്.

കേരളത്തില്‍ മറ്റേത് പാര്‍ട്ടിക്ക് കഴിയും ഇങ്ങനെയൊരു കാമ്പയിന്‍ നടത്താന്‍. ഭരണമില്ലെങ്കില്‍ ലീഗ് തീരുമെന്ന് കാത്തിരുന്നവര്‍ നിരാശരാവുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

ലീഗിന്റെ ശവദാഹത്തിനു നെയ്യും വിറകുമൊരുക്കി കാത്തിരുന്നവര്‍ക്ക് നിരാശമാത്രമാണ് ഫലമെന്ന് ഈ ഫണ്ട് പിരിവുകൊണ്ടു ലീഗ് പ്രവര്‍ത്തകര്‍ കാണിച്ചു കൊടുത്തെന്നു ലീഗ് നേതാക്കള്‍ പറയുന്നു.

ആരൊക്കെ എത്ര കൊടുത്തു എന്ന് തുറന്ന പുസ്തകം പോലെ ആര്‍ക്കും കാണാം ഈ സൈറ്റില്‍.

സാന്റിയാഗോ മാര്‍ട്ടിന്‍മാരെ അതില്‍ കാണില്ല;സാധാരണക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ അതിന്റെ ഭാഗഭാക്കായി.

ഭരണമുള്ള ലീഗ് മന്ദമാരുതനാണെങ്കില്‍, ഭരണമില്ലാത്ത ലീഗ് കൊടുങ്കാറ്റാണെന്ന് തെളിയിച്ചിരിക്കയാണ് ഈ കാമ്പയിനെന്നു ഒരു പ്രമുഖ നേതാവ്  കണ്ണൂര്‍ ഓണ്‍ലെന്‍ന്യൂസിനോട് പറഞ്ഞു.