രാഘവന്റെ കിളിപ്പാട്ടിന് ഇന്ന്-37.

   തളിപ്പറമ്പ് സ്വദേശിയും പ്രശസ്ത നടനുമായ രാഘവന്‍ ആദ്യമായി
സംവിധാനം ചെയ്ത സിനിമയാണ് കിളിപ്പാട്ട്.

കണ്ണൂരിലും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ സിനിമ നിര്‍മ്മിച്ചത് രേവതിചിത്ര.

1987 ജൂണ്‍-25 നാണ് 37 വര്‍ഷം മുമ്പ്ഈ സിനിമ റിലീസ് ചെയ്തത്.

നെടുമുടിവേണു, സുകുമാരന്‍, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, ബാലന്‍.കെ.നായര്‍, മേനക, സബിത ആനന്ദ്, ഒ.കെ.കുറ്റിക്കോല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി.

നാടകകൃത്ത് കെ.എം.രാഘവന്‍ നമ്പ്യാര്‍ കഥയും സംഭാഷണവും ഗാനങ്ങളുംഎഴുതിയ സിനിമയുടെ തിരക്കഥ എഴുതിയത് സംവിധായകന്‍ രാഘവന്‍ തന്നെയാണ്.

വിപിന്‍ദാസ് ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

വിവാഹശേഷം നടി മേനക അഭിനയിച്ച അവരുടെ നൂറാമത്തെ സിനിമയാണ് കിളിപ്പാട്ട്.

സംവിധായകന്‍ രാഘവന്റെ മകന്‍ പരേതനായ ജിഷ്ണു ആദ്യമായി ബാലതാരമായി പ്രത്യക്ഷപ്പെട്ടതും കിളിപ്പാട്ടിലാണ്.

തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമ 1986 ലെ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദൂരദര്‍ശന്‍ സിനിമ ദേശീയചാനലില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.

കെ.എം.ആര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.ബി.ശ്രീനിവാസന്‍.

ആരോടും പറയരുതേ കാറ്റേ—എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.

ഗാനങ്ങള്‍-

1-ആരോടും പറയരുതേ കാറ്റേ-യേശുദാസ്.
2-ആട്ടവുംപാട്ടുമെന്നും തിരുമുറ്റത്ത്-സി.ഒ.ആന്റോ, ലത, മാലതി.
3-പഞ്ചവര്‍ണ്ണക്കിളി-യേശുദാസ്.
4-രാവിലുണര്‍ന്നുഞാന്‍-യേശുദാസ്.