രാജവെമ്പാല കുഞ്ഞിനെ കര്‍ണാടകയിലെ ചാര്‍മടിഘാട്ടില്‍ കണ്ടെത്തി.

തളിപ്പറമ്പ്: അത്യപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന രാജവെമ്പാല കുഞ്ഞിനെ കര്‍ണാടകയിലെ ചാര്‍മടി ഘാട്ടില്‍ കണ്ടെത്തി.

പ്രമുഖ ഉരഗഗവേഷകനും പാമ്പ് സംരക്ഷകനുമായ വിജയ് നീലകണ്ഠനാണ് കഴിഞ്ഞ ദിവസം പാമ്പിന്‍ കുഞ്ഞിനെ കണ്ടത്.

മുട്ടവിരിഞ്ഞിറങ്ങി ഒരു വര്‍ഷമാകുന്നതുവരെ ഇവയെ കാണാന്‍ കഴിയുക വളരെ അപൂര്‍വ്വമാണ്.

മരത്തിന്റെ മുകളിലും പൊത്തിലുമായി ജീവിക്കുന്ന രാജവെമ്പാലക്കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് വിജയ് നീലകണ്ഠന്‍ കണ്ടെത്തിയത്.

മറ്റ് പാമ്പുകള്‍, ഉടുമ്പുകള്‍ ചില പക്ഷികള്‍ എന്നിവയുടെ ഭക്ഷണമായി തീരുന്ന കുഞ്ഞ് രാജവെമ്പാലകളില്‍ അവശേഷിക്കുന്ന എണ്ണം വളരെ കുറവാണ്.

ജനിച്ചയുടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് നാവ് ഉപയോഗിക്കാനും, പത്തി വിടര്‍ത്താനും, പൂര്‍ണ്ണമായി വികസിപ്പിച്ച വിഷപല്ലുകളും ശീല്‍ക്കാരത്തോടെ മുരളാനും കഴിയും.

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്രാജവെമ്പാല.

കേരളത്തില്‍ ആദ്യമായി 4 വര്‍ഷം മുമ്പ് വിജയ് നീലകണ്ഠന്റെ നേതൃത്വത്തില്‍ രാജവെമ്പാലയുടെ മുട്ട വിരിയിച്ചിരുന്നു.

രാജവെമ്പാലയുടെ സ്ഥിരീകരിക്കപ്പെട്ട പരമാവധി നീളം 5.6 മീറ്ററാണ് (18 അടി).

വിരിയിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഏകദേശം 4555 സെ.മീ (1822 ഇഞ്ച്) നീളവും മഞ്ഞയോ വെള്ളയോ വരകളുള്ള കറുപ്പുനിറവുമാണ്.

സാധാരണയ്ക്ക് മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ആഹാരം.

ജനിച്ച ഒരാഴ്ച ശേഷം കുഞ്ഞുങ്ങളും മറ്റ് ചെറിയ പാമ്പുകളെ ഭക്ഷിക്കാന്‍ തുടങ്ങും.

വളരെ വിസ്താരമേറിയ ഇടങ്ങളില്‍ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാല്‍ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാന്‍ നില്‍ക്കാത്തവരാണ്.

വിരിഞ്ഞ കുഞ്ഞുങ്ങളുടെ വിഷം മുതിര്‍ന്ന പാമ്പുകളുടേതുപൊലെ ശക്തമാണ്.

തിളങ്ങുന്ന അവയുടെ നിറങ്ങള്‍ പക്വത പ്രാപിക്കുമ്പോള്‍ പലപ്പോഴും മങ്ങുന്നു.

അസ്വസ്ഥരാകുന്നുവെങ്കില്‍ വളരെ ആക്രമണകാരികളാവുന്ന ഇവയുടെ ശരാശരി ആയുസ്് 20 വര്‍ഷമാണ്.