കണ്ട് ഞെട്ടേണ്ട സിനിമ-കിഷ്‌ക്കിന്ധാ കാണ്ഡം-
സ്‌ക്രീനില്‍ നോക്കി ശ്വാസമടക്കിപ്പിടിച്ചിരിക്കുക, സിനിമ തീര്‍ന്ന് ദിവസങ്ങളോളം അതിവെ കഥാപാത്രങ്ങള്‍ മനസില്‍ നിന്ന് മായാതെ നില്‍ക്കുക എന്നീ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഒരു സിനിമ മികച്ചതെന്ന് പറയാമെന്നാണ് എന്റെ അഭിപ്രായം.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌ക്കിന്ധാ കാണ്ഡം എന്ന സിനിമയെക്കുിച്ചാണ് ഇവിടെ പറയുന്നത്.
അപ്പുപ്പിള്ളയും അജയചന്ദ്രനും ഉള്‍പ്പെടെ സിനിമയിലെ വന്നും പോയുംനില്‍ക്കുന്ന കഥാപാത്രങ്ങളെല്ലാം പ്രേക്ഷകമനസിനെ സ്വാധീനിക്കുന്നതാണ്.
കാടും കാടിന് സമീപത്തെ ആ വീടും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളാണ്. കുരങ്ങുകളും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്.
(രാമായണത്തില്‍ പ്രതിപാദിക്കുന്ന വാനരരാജ്യമാണ് കിഷ്‌കിന്ധ. ത്രേതായുഗത്തില്‍ കിഷ്‌കിന്ധയുടെ രാജാവ് ബാലിയും, പിന്നീട് അനുജനായ സുഗ്രീവനും ആയിരുന്നതായി രാമായണത്തില്‍ പറയുന്നു. സുഗ്രീവന്‍ രാജഭരണം നടത്തിയത് തന്റെ മന്ത്രിമാരില്‍ പ്രധാനിയായ ഹനുമാന്റെ സഹായത്താലായിരുന്നു. ഈ വാനരരാജ്യം സ്ഥിതിചെയ്തിരുന്നത് ദക്ഷിണഭാരതത്തിലെ തുംഗഭദ്രാനദി തീരത്ത് കര്‍ണ്ണാടകയിലെ ഹംപിയുടെ അടുത്താണ്. തുംഗഭദ്രയുടെ അടുത്താണ് ഋശ്യമൂകാചലം എന്നറിയപ്പെട്ടിരുന്ന ബാലിമേറാമല എന്ന പര്‍വ്വതം സ്ഥിതിചെയ്യുന്നത്. രാമായണ കാലഘട്ടത്തില്‍ (ത്രേതായുഗത്തില്‍) വിന്ധ്യമലനിരകള്‍ക്കു ദക്ഷിണഭാഗത്തുള്ള പ്രദേശം ദണ്ഡകാരണ്യം എന്നപേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. മഹാഭാരതത്തിലും ഈ പ്രദേശത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. കുരുക്ഷേത്രയുദ്ധത്തിനുശേഷം യുധിഷ്ഠിരന്‍ നടത്തിയ രാജസൂയയാഗത്തെ തുടന്ന് ദക്ഷിണദിക്കിലേക്ക് പടനയിച്ച സഹദേവന്‍ ഇവിടെ വന്നിരുന്നതായി മഹാഭാരതത്തില്‍ പറയുന്നുണ്ട്).
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിച്ച സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ക്യാമറ എന്നിവ കൈകാര്യം ചെയ്തത് ബാഹുല്‍ രമേശാണ്.
ഈ സിനിമയുടെ വിജയത്തിന്റെ രഹസ്യം ഇതിന്റെ തിരക്കഥ തന്നെയാണ്.
എടുത്തുപറയേണ്ട മറ്റൊരു കാര്യം മുജീബ് മജീദിന്റെ പശ്ചാത്തലസംഗീതമാണ്.
ത്രില്ലടിച്ച് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യപൂര്‍വ്വം കിഷ്‌ക്കിന്ധാ കാണ്ഡത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം.