മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം

മട്ടന്നൂര്‍: മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ ഫോറം അംഗങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.

കണ്ണൂര്‍ വിമാനത്താവള ഓപ്പറേഷന്‍ വിഭാഗം സീനിയര്‍ മാനേജര്‍ രാജേഷ് പൊതുവാള്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ.പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.കെ. കീറ്റുകണ്ടി ഉപഹാരം കൈമാറി.

ബാവ മട്ടന്നൂര്‍, ചിസ്‌നിഷ് കാക്കര, എം.വി. ലനീഷ്, കാദര്‍ ഉളിയില്‍ എന്നിവര്‍ സംസാരിച്ചു.