കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു)കണ്ണൂര്‍ ജില്ലാ നേതൃത്വ ക്യാമ്പ് ആഗസ്ത്-15, 16 പൈതല്‍മലയില്‍-

ചെമ്പേരി: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ നേതൃത്വ ക്യാമ്പ് ആഗസ്റ്റ് 15, 16 തീയതികളില്‍ പൈതല്‍ മലയില്‍ നടക്കും.

മന്ത്രിമാര്‍, എം പി, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പൈതല്‍ പാരഡൈസ് റിസോര്‍ട്ടിലാണ് ക്യാമ്പ് നടക്കുക.

സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത്, രാഘവന്‍ കടന്നപ്പള്ളി, ഒ.കെ.നാരായണന്‍ നമ്പൂതിരി, ടി.വി.പത്മനാഭന്‍ മാസ്റ്റര്‍,

ജയരാജ് മാതമംഗലം, ദിനേശന്‍ മറവന്‍, പി.വി.പവിത്രന്‍ കുഞ്ഞിമംഗലം, പപ്പന്‍ കുഞ്ഞിമംഗലം, ശ്രീകാന്ത് അഹാന്‍ പാണപ്പുഴ, റിജു കുണിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗത സംഘം ഭാരവാഹികള്‍: ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവേല്‍ ( ചെയര്‍മാന്‍), പഞ്ചായത്തഗം ഷൈല ജോയി (വൈസ് ചെയര്‍മാന്‍), കെ.ജെ.യു ജില്ലാ സെക്രട്ടറി സാജു മണ്ഡപത്തില്‍ (കണ്‍വീനര്‍), പ്രിന്‍സ് അയ്യങ്കാനാല്‍ (ട്രഷറര്‍).