പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും: ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടുമെന്ന് എം.വി. ഗോവിന്ദന്‍.

പറവൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉറപ്പ് നല്‍കി.

കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സ്മിജന്റെ നേതൃത്വത്തില്‍ പറവൂര്‍ ടി.ബിയില്‍ വച്ചാണ് നിവേദനം കൈമാറിയത്.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബോബന്‍ ബി.കിഴക്കേത്തറ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീമൂലം മോഹന്‍ദാസ്, ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട്, സെക്രട്ടറി ശശി പെരുമ്പടപ്പില്‍,

വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍, ജോയിന്റ് സെക്രട്ടറി അന്‍വര്‍ കൈതാരം, പറവൂര്‍ പ്രസ് ക്‌ളബ് പ്രസിഡന്റ് കെ.രാജേഷ്, സിജി പ്രതാപ്, പി.ആര്‍.രമേശ്, വര്‍ഗീസ് മണിയറ, സെബാസ്റ്റ്യന്‍ കല്ലറക്കല്‍, മനോജ് വില്‍സന്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.