മുതിര്‍ന്ന സി.പി.എം നേതാവ് കെ.എം.ജോസഫ്(85)നിര്യാതനായി.
ആലക്കോട്: മുതിര്‍ന്ന സി പി എം നേതാവ് കെ.എം.ജോസഫ് (85)നിര്യാതനായി.

അസുഖബാധിതനായി കുറച്ചു നാളുകളായി കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 6.30 നാണ് അന്ത്യം.
കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു.
കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മലയോരത്ത് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു.
കുടിയേറ്റ കര്‍ഷകര്‍ക്കിടയിലെ പാര്‍ട്ടിയുടെ മുഖമായിരുന്നു.
തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു.
കുടിയാന്മല സ്വദേശിയാണ്.
