മുടങ്ങിയ എസ്.സി., ഒ.ഇ.സി ഗ്രാന്റും സ്‌കോളര്‍ഷിപ്പുകളും ഉടന്‍ വിതരണം ചെയ്യണം-കെ.എം.എസ്.എസ്.

തളിപ്പറമ്പ്: മുടങ്ങിയ എസ്.സി, ഒ.ഇ.സി ഗ്രാന്റും ക്രൈസ്തവ പരിവര്‍ത്തിത ശുപാര്‍ശിത വിഭാഗം സ്‌കോളര്‍ഷിപ്പും ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ തൃച്ചംബരം നോര്‍ത്ത് ശാഖ സമ്മേളനം ആവശ്യപ്പെട്ടു.

മൂന്ന് വര്‍ഷത്തിലധികമായി ഇവ മുടങ്ങിക്കിടക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

സ്വാശ്രയ കോളേജുകളില്‍ അനധികൃതമായി ഫീസ് ഈടാക്കുന്നതിനെതിരെ യോഗം പ്രതിഷേധിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് പറമ്പന്‍ വിജയന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ചന്ദ്രന്‍ പാലങ്ങാട് മുഖ്യപ്രഭാഷണം നടത്തി.

എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച ശിഖ പി.അശോകിനേയും മറ്റ് പ്രഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവരെയും പറമ്പന്‍ നാരായണന്‍ മൊമന്റോ നല്‍കി അനുമോദിച്ചു.

ഓണാഘോഷപരിപാടിയിലെ സമ്മാനദാനം യു.നാരായണന്‍ നിര്‍വ്വഹിച്ചു.

സെക്രട്ടെറി ഒ.സുരേഷ്ബാബു റിപ്പോര്‍ട്ടും ശാഖാ ട്രഷറര്‍ കെ.മധു വകവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ടി.വി.പത്മിനി, ടി.ഗോപിനാഥന്‍, ഒ.രാമചന്ദ്രന്‍, ജില്ലാ ട്രഷറര്‍ ഷീബ രവി, അനിത ദേവരാജന്‍, ലിഷ രാമകൃഷ്ണന്‍, മനീഷ എന്നിവര്‍ പ്രസംഗിച്ചു.

മണ്‍പാത്ര നിര്‍മ്മാണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സി.വി.ബാബുവിനെ സമ്മേളനത്തില്‍ ആദരിച്ചു.