കെ.എന്‍.(കക്കോട്ടകത്ത് നടുവിലെ പുരയില്‍)നാലാമത്് കുടുംബസംഗമം

തളിപ്പറമ്പ്: കെ.എന്‍.ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ തളിപ്പറമ്പിലെ പുരാതന തറവാട്ടുകളിലൊന്നായ കക്കോട്ടകത്ത് നടുവിലെപ്പുരയില്‍ കുടുംബാംഗങ്ങളുടെ നാലാം കുടുംബസംഗമം സി പൊയില്‍ ഭവാനി ഓഡിറ്റോറിയത്തില്‍ നടന്നു.

തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ കെ.എന്‍.മൊയ്തീന്‍ ഹാജി, സി.അബൂട്ടി, സി.പി.യു.ഫാത്തിമ എന്നിവരെയും പ്രായം കുറഞ്ഞ അയിദിന്‍ അലി ആഷിക് എന്നിവരെയും ആദരിച്ചു.

മുഹമ്മദ് കുഞ്ഞി ബഖവിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ സി. അബ്ദുള്‍കരീം ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.

കെ.എന്‍.അഷ്‌റഫ്, അജിന ഹബീബ്, കെ.എന്‍.മദനി, കെ.എന്‍.ജുനൈദ് എന്നിവര്‍ പ്രസംഗിച്ചു.

കെ.എന്‍.അബ്ദുള്‍ നാസര്‍ സ്വാഗതവും സി.കെ.പി അനീസ് നന്ദിയും പറഞ്ഞു.

കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

2025-28 ലേക്കുള്ള പുതിയ ഭാരവാഹികളായി

കെ.മുഹമ്മദ്കുട്ടി ഹാജി(ചെയര്‍മാന്‍) സി.അബ്ദുള്‍ കരീം ഹാജി, കെ.എന്‍.അഷ്‌റഫ്(വൈസ് ചെയര്‍മാന്‍മാര്‍), കെ.എന്‍. അബ്ദുള്‍നാസര്‍(കണ്‍വീനര്‍), കെ.എന്‍.ഹബീബ് റഹ്മാന്‍, ഹനീഫ( ജോ. കണ്‍വീനര്‍മാര്‍), സി.കെ.പി.അനീസ്(ട്രഷറര്‍).

വനിത വിങ്-

ആയിഷ കരീം ( ചെയര്‍പേഴ്‌സണ്‍), അജിന ഹബീബ്, ഖദീജ മഹറൂഫ് (വൈസ് ചെയര്‍പേഴ്‌സണ്‍ ) സി.പി.യു.സഹീറ(കണ്‍വീനര്‍) കെ.എന്‍.നസറീമ , റിഫാന ഉബൈദ്(ജോ. കണ്‍വീനര്‍) നസീമ അനീസ്( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.