തളിപ്പറമ്പില്‍ അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ ഫൗണ്ടേഷനും തളിപ്പറമ്പ് ബാര്‍ അസോസിയേഷനും സംയുക്തമായി നടത്തിയ അനുസ്മരണസമ്മേളനത്തില്‍ ഇലക്ട്രോണിക്സ് തെളിവുകളെക്കുറിച്ചുള്ള ക്ലാസിലാണ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്.
കോള്‍ ഡീറ്റയില്‍സ് റിക്കാര്‍ഡ്(സി.ഡി.ആര്), സി.സി.ടി.വി വിഷ്വല്‍സ്, ഹാര്‍ഡ് ഡിസ്ക്ക്, ഡ്രൈവ്, സി.ഡി.എം.എസ്, ഇ.ഫയലുകള്‍ ഇവയിലൊക്കെ അവഗാഹം നേടിയാല്‍ മാത്രമേ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കേസുകള്‍ നടത്തി വിജയിപ്പിക്കാന്‍ സാധിക്കൂ.
രേഖകളിലും തെളിവുകളിലും കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ അതിവേഗതയില്‍ കടന്നുവന്നുകൊണ്ടിരിക്കയാണ്.
കടലാസുകള്‍ പൂര്‍ണമായി ഒഴിവാക്കി പെന്‍ഡ്രൈവുകള്‍ കടന്നുവരികയാണ്.
നേരത്തെ മഹസറുകള്‍ തയ്യാറാക്കാന്‍ പെറ്റി കേസില്‍ പെട്ടുവരുന്ന പ്രതിളോട് പേപ്പറുകളും കാര്ബണ്കോപ്പികളും വാങ്ങിവരാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടിരുന്ന സ്ഥാനത്ത് വരാന്‍പോകുന്ന കാലത്ത് ഇനി പെന്‍ഡ്രൈവുകള്‍ വാങ്ങി കൊടുക്കേണ്ടി വരുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക.
ഓരോ മഹസറിനും ഓരോ പെന്‍ഡ്രൈവ് ഉപയോഗിക്കേണ്ടിവരും.
കമ്പ്യൂട്ടറില്‍ സംഭവസ്ഥലത്തിന്റെ ഡിജിറ്റല്‍ രേഖകള്‍ അപ്പടി ലഭിക്കുന്ന കാലത്ത് പോലീസുകാര്‍ ഇന്ന് എഴുതുന്ന മഹസര്‍ റിപ്പോര്‍ട്ടുകള്‍ പോലും അപ്രസക്തമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വാട്സ്ആപ് മെസേജ്, വീഡിയോ, ഫേസ്ബുക്ക് മെസേജ് എന്നിവയൊക്കെ മാറിയകാലത്ത് ഡിജിറ്റല്‍ റിക്കാര്‍ഡാണ്.
ആധാരങ്ങള്‍ ഉള്‍പ്പെടെ പി.ഡി.എഫ് ഫയലുകളായി മാറിവരികയാണ്.
ഒരു ലാപ്ടോപ്പ് തുറന്നുവെച്ച് കേസ് വാദിക്കാവുന്ന കാലമാണ് വന്നുകൊണ്ടിരിക്കുന്നന്നും ഇതില്‍ നിന്ന് മാറി നല്ക്കാന് ആര്‍ക്കും കഴിയില്ല.
പഴയ ക്രോസ് രീതികളൊക്കെ അടിമുടി മാറിവരികയാണ്.
ഇത് ഉള്‍ക്കൊണ്ട് സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന അിഭാഷകര്ക്ക് മാത്രമേ നിലനിന്നുപോകാന്‍ സാധിക്കുകയുള്ളൂവെന്നും ജഡ്ജി കെ.എന്‍.പ്രശാന്ത് പറഞ്ഞു.
ബാര്‍ അസോസിേയഷന്‍ പ്രസിഡന്റ് അഡ്വ.വി.എ.സതീഷ് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടെറി അഡ്വ.എം.വിനോദ് രാഘവന്,അഡ്വ.എം.ജെ.സിദ്ധാര്‍ത്ഥ് എന്നിവര്‍ പ്രസംഗിച്ചു.