കൂവേരി —കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണി പുനരാരംഭിക്കണം-സി.പി.ഐ

 

കുവേരി: കൂവേരി കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി പുനരാരംഭിക്കണമെന്ന് സി.പി.ഐ പൂണങ്ങോട് ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്ന അംഗം പി.പി.കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തി.

കെ.വി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

ബ്രാഞ്ച് സിക്രട്ടറി കെ.ഷാജി സ്വാഗതം പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലം അസി.സിക്രട്ടറി പി.വി.ബാബു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മണ്ഡലം കമ്മറ്റി മെമ്പര്‍ പി.പി.ബാലകൃഷ്ണന്‍ അഭിവാദ്യം ചെയ്തു.

പി.വി.രമേശന്‍ രക്തസാക്ഷി പ്രമേയവും കെ.വി.ഭാസ്‌ക്കരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പുതിയ സിക്രട്ടറിയായി കെ.വി.ഭാസ്‌ക്കരനെയും അസി.സിക്രട്ടറിയായി കെ.വി.രാജനെയും തിരഞ്ഞെടുത്തു.