കോറളായി ദ്വീപ് സംരക്ഷണ സമിതി രൂപീകരിച്ചു.
മയ്യില്‍: കോറളായി ദ്വീപ് സംരക്ഷണത്തിന് പ്രത്യേക സംരക്ഷണസമിതി രൂപീകരിച്ചു.
മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട കോറളായി ദ്വീപ് വര്‍ഷങ്ങളായി കര ഇടിഞ്ഞു ഗുരുതരമായ പ്രശ്നം അഭിമുഖീകരിക്കുകയാണ്.
ഇരുന്നൂറോളം വീടുകള്‍ ഉള്ള ദ്വീപ് ഈ രീതിയില്‍ തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ വാസയോഗ്യമല്ലാതായി തീരും.
ഇതിന് പരിഹാരം കാണാന്‍ നാട്ടുകാരുടെ ഒരു സംയുക്ത യോഗം കോറളായി എല്‍.പി. സ്കൂളില്‍ ചേരര്‍ന്ന് കോറളായി ദ്വീപ് സംരക്ഷണ സമിതി കമ്മറ്റി രൂപീകരിച്ചു.
ഭരണാധികാരികളെ കണ്ട് എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
മയ്യില്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് എം. രവി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
ടി.നാസര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.പി.സുചിത്ര, ടി.വി.ഹസ്സൈനാര്‍ മാസ്റ്റര്‍, ശ്രീജേഷ് കോയിലേരിയന്‍, സി.റിനു, യു.പി.അബ്ദുള്‍ മജീദ്, എന്‍.പി സൈനുദ്ദീന്‍, പി.ഗംഗാധരന്, ഇ.മോഹനന്, കെ. സവാദ്, കെ.ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍-കെ.കെ.റിഷ്ന(പഞ്ചായത്ത് പ്രസിഡന്റ്) കെ.സി. ഗണേശന്, ഒ.സി.സുരേന്ദ്രന് (മുഖ്യരക്ഷാധികാരികള്‍), എ.പി.സുചിത്ര (വാര്‍ഡ് മെമ്പര്‍)-ചെയര്മാന്,
ടി.വി. ഹസ്സൈനാര്‍ മാസ്റ്റര്‍(വര്‍ക്കിംഗ് ചെയര്മാന്), പി.പി.മമ്മു, പി.ഗംഗാധരന്(വൈസ്.ചെയര്മാന്മാര്), ടി.നാസര്‍ (ജനറല്‍ കണ്‍വീനര്‍) ശ്രീജേഷ് കോയിലേരിയന്‍, സി.റിനു, യു.പി.അബ്ദുള്‍ മജീദ്, എന്‍.പി.സൈനുദ്ദീന്‍(ജോ.കണ്‍വീനര്‍മാര്‍), കെ.ജുബൈര്‍(ട്രഷറര്‍).