കൊയ്യം ജനാര്‍ദ്ദനന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്-
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്‍ദ്ദനനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി.
പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ സ്വതന്ത്രനായി നാമനിര്‍ദ്ദേശപത്രിക നല്‍കുകയും പിന്‍മാറാനുള്ള അന്ത്യശാസനം നിരാകരിച്ചതിനുമാണ് നടപടി.
കൊയ്യം ജനാര്‍ദ്ദനന്‍ മല്‍സര രംഗത്ത് ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും നാമമാത്രമായ പ്രവര്‍ത്തകര്‍ മാത്രമേ അദ്ദേഹത്തോടൊപ്പമുള്ളു.

