തളിപ്പറമ്പ്:കേരള പോലീസ് അസോസിയേഷന്റെ മൂന്നാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണക്ലാസ്സും നടത്തി.
കെ.പി.എ ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു മാവില അധ്യക്ഷത വഹിച്ച ചടങ്ങ് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വി.സതീദേവി ഉദ്ഘാടനം ചെയ്തു.
മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ.ഹര്‍ഷ ഗംഗാധരന്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
പെരിങ്ങോം സബ് ഇന്‍സ്പെക്ടര്‍ കെ.ഖദീജ, കെ.പി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.സാഹിദ, കെ.പി.എ സംസ്ഥാന സമിതി അംഗം എ.രാജി, ജില്ലാ കമ്മിറ്റി അംഗം ഇ. കെ.ദീപ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി അംഗം കെ.പ്രിയ സ്വാഗതവും റൂറല്‍ ജില്ലാ നിര്‍വാഹക സമിതി അംഗം കെ.പി.വി. മഹിത നന്ദിയും പറഞ്ഞു.