പി.എന്‍.ഷാജിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കണം: സംസ്ക്കാരസാഹിതി.
കണ്ണൂര്‍: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ വിധികര്‍ത്താവിനെ എസ്.എഫ്.ഐയാണ് ആത്മഹത്യയിലേക്ക് തളളിവിട്ടതെന്ന് കെ.പി.സി.സി സംസ്കാരസാഹിതി നേതാക്കള്‍ ആരോപിച്ചു.
മത്സരഫലം അട്ടിമറിക്കാന്‍ കേരളസര്‍വകലാശാലാ യൂണിയന് നയിക്കുന്ന എസ്.എഫ്.ഐ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനാലാവാം വിധികര്‍ത്താവായ പി.എന്‍.ഷാജിയെ കോഴക്കേസില്‍ കുടുക്കിയതെന്ന സംശയവും ബലപ്പെടുകയാണ്.
കലാശാലാ വിധികര്‍ത്താക്കള്‍ ജീവല്‍ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും
നിരാലംബരായ ഷാജിയുടെ കുടുംബത്തിന് കേരള സര്‍ക്കാര്‍ പത്തു ലക്ഷം രൂപയുടെ ധനസഹായം നല്‍കണമെന്നും സംസ്കാരസാഹിതി സംസ്ഥാന വൈസ് ചെയര്മാന് എം.പ്രദീപ്കുമാര്‍ പയ്യന്നൂര്‍, കണ്ണൂര്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.എന്‍.ആനന്ദ് നാറാത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.