പരിമിതികള്‍ക്കിടയിലും റൂറല്‍ പോലീസ് സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഡി.ഐ.ജി.
തളിപ്പറമ്പ്: പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച കാമറകള്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ വളരെയേറെ വെല്ലുവിളി നേരിടുന്നതാക്കി മാറ്റിയിട്ടുണ്ടെന്ന് ഉത്തരമേഖലാ പോലീസ് ഡി.ഐ.ജി പുട്ട വിമലാദിത്യ.

നമ്മുടെ സംസാരം പോലും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു എന്നത് ഗൗരവപൂര്‍വ്വം ജോലി ചെയ്യാന്‍ നമ്മെ ബാധ്യസ്ഥരാക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിരവധി പരിമിതികള്‍ക്കിടയിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസുദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നുണ്ടെന്നും ഡി.ഐ.ജി. പുട്ട വിമലാദിത്യ പറഞ്ഞു.
കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.പി.ഒ.എ) പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.പ്രസാദ് അധ്യക്ഷത വഹിച്ചു. റൂറല്‍ പോലീസ് മേധാവി എം.ഹേമലത മുഖ്യാതിഥിയായിരിരുന്നു.
റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പി എ.ജെ.ബാബു, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ആര്‍.പ്രശാന്ത്, തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വിനോദ്കുമാര്‍, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടെറിമാരായ വി.ചന്ദ്രശേഖരന്‍,
പി.രമേശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബാബു, കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണസംഘം പ്രസിഡന്റ് ടി.പ്രജീഷ്, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടെറി കെ.പ്രിയേഷ്, കെ.പി.പി.എ സെക്രട്ടെറി എം.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.പി.ഒ.എ ജോ.സെക്രട്ടെറി പി.പി.മഹേഷ്, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗങ്ങളായ പി.വി.രാജേഷ്, കെ.പി.ഒ.എ കണ്ണൂര്‍ സിറ്റി സെക്രട്ടെറി എന്‍.പി.കൃഷ്ണന്‍, കെ.പി.എ കണ്ണൂര്‍ സിറ്റി സെക്രട്ടെറി വി.സിനീഷ്, കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് എം.കെ.സാഹിദ, തളിപ്പറമ്പ് ഐ.പി.എ.വി.ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.
ജന.സെക്രട്ടെറി സി.ആര്‍.ബിജു സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടെറി കെ.പി.അനീഷ് ജില്ലാ കമ്മറ്റി റിപ്പോര്‍ട്ടും ട്രഷറര്‍ എം.ഒതേനന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.പ്രസാദ് പ്രമേയവും. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കെ. പ്രവീണ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.
സ്വാഗതസംഘം കണ്‍വീനര്‍ എന്‍.വി.രമേശന്‍ സ്വാഗതവും ചെയര്‍മാന്‍ പി.യദുകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
