പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യ.
തളിപ്പറമ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൂടുതല്‍ ശമ്പളം നല്‍കേണ്ടതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.പി.ദിവ്യ.

ഹയര്‍സെക്കണ്ടറി അധ്യാപകര്‍ ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുമ്പോള്‍ 24 മണിക്കൂറും കര്‍മ്മനിരതരായി നില്‍ക്കുന്ന പോലീസുകാര്‍ക്ക് കുറഞ്ഞ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു.
കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ രണ്ടാം ജില്ലാ സമ്മേളനം തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.പി.ദിവ്യ.
ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായി പലരും വിമര്‍ശിച്ചിരുന്ന പോലീസ് ഇന്ന് ജനസേവരായി മാറിയിരിക്കയാണെന്നും, മാധ്യമങ്ങളുടെ അമിതമായ ഇടപെടലാണ് പല കാര്യങ്ങളും വിവാദമാക്കുന്നതെന്നും അവര്‍ പറഞ്ഞു.
കെ.പി.ഒ.എ.ജില്ലാ പ്രസിഡന്റ് എന്‍.വി.രമേശന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് മുഖ്യാതിഥിയായിരുന്നു.
ജില്ലാ എക്സിക്യുട്ടീവ് അംഗം കെ പ്രസാദ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. എസ് എസ് ബി കണ്ണൂര്‍ റൂറല്‍ ഡി വൈ എസ് പി ടി.കെ.രത്നകുമാര്‍, ഡി സി ബി കണ്ണൂര്‍ റൂറല്‍ ഡിവൈ.എസ്.പി എം.സജീവ് കുമാര്‍, പയ്യന്നൂര്‍ ഡിവൈ.എസ്.പി എ.ഉമേഷ്, കെ.പി.ഒ.എ സംസ്ഥാന ജോ: സെക്രട്ടരിമാരായ പി.പി.മഹേഷ്, പി.രമേശന്‍, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.വി.രാജേഷ്, കെ.പി.എ.കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ്, കണ്ണൂര്‍ ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡണ്ട് ടി.അജീഷ്, കെ.പി.പി.എ സെക്രട്ടരി എം.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡണ്ട് ആര്‍.പ്രശാന്ത് സംഘടനാ റിപ്പോര്‍ട്ടും കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടരി കെ.പി.അനീഷ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും ട്രഷറര്‍ എം.ഒതേനന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഓഡിറ്റ് കമ്മിറ്റി അംഗം ടി.വി.മനോഹരന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും, സംസ്ഥാന നിര്‍വ്വഹക സമിതി അംഗം കെ.പ്രവീണ പ്രമേയവും അവതരിപ്പിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ കെ.വി.പ്രസാദ് സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ എം.രഘുനാഥന്‍ നന്ദിയും പറഞ്ഞു.
റൂറല്‍ ജില്ലയിലെ 19 പോലീസ് സ്റ്റേഷനുകളില്‍ നിന്നും, വിവിധ സ്പെഷല്‍ യൂണിറ്റുകളില്‍ നിന്നുമുള്ള അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തു.
