കെ.പി.ശശികലടീച്ചര്‍ ആഗസ്ത്-30 ന് തളിപ്പറമ്പില്‍- ഗണേശോല്‍സവത്തിന് ഇന്ന് തുടക്കം, 31 ന് കുപ്പം കടവില്‍ വിഗ്രഹ നിമഞ്ജനം.
തളിപ്പറമ്പ്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ ആഗസ്ത്-30 ന് തളിപ്പറമ്പില്‍.
തളിപ്പറമ്പ് ഗണേശോല്‍സവ സമിതി സംഘടിപ്പിക്കുന്ന സാര്‍വ്വജനിക ഗണേശോല്‍സവത്തിന്റെ ഭാഗമായി 30 ന് തൃച്ചംബരം ഡ്രീംപാലസ്
ഓഡിറ്റോറിയത്തിന് സമീപം വിഘേന്ശ്വര നഗറില്‍ വൈകുന്നേരം 5.39 ന് നടക്കുന്ന പരിപാടിലാണ് ശശികല ടീച്ചര്‍ പ്രഭാഷണം നടത്തുക.
ഇന്ന് 28 മുതല്‍ 29, 30,31 തീയതികളിലാണ് ഗണേശോല്‍സവം നടക്കുക.
ഇന്ന് വൈകുന്നേരം ആറിന് ചിറവക്കില്‍ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെ ഗണേശവിഗ്രഹത്തെ തൃച്ചംബരം വിഘ്‌നേശ്വര നഗറിലേക്ക് വരവേല്‍ക്കും.
29 ന് പുലര്‍ച്ചെ 5.30 ന് നേത്രോന്‍മീലനം, രാവിലെ ആറിന് ഗണപതിഹോമം, എട്ട്മണിക്ക് പ്രസാദവിതരണം എന്നിവ നടക്കും.
വൈകുന്നേരം ആറിന് ശ്രീഹരിയുടെ അഷ്ടപദി, 6.30 ന് ആരതി, രാത്രി ഏഴിന് മുകേഷ് കളമ്പുകാടിന്റെ അധ്യാത്മിക പ്രഭാഷണം.
എട്ടിന് പ്രസാദവിതരണം. 30 ന് രാവിലെ 5.30 ന് വിവിധ പൂജാദികര്‍മ്മങ്ങള്‍, 6 ന് ഗണപതിഹോമം, തുടര്‍ന്ന് അഷ്ടപദി. വൈകുന്നേരം 5.30 ന് ആരതി. രാത്രി എട്ടിന് പ്രസാദവിതരണം.
31 ന് ബുധനാഴ്ച്ച രാവിലെ 6 ന് ഗണപതിഹോമം. വൈകുന്നേരം 3 ന് വിഗ്രനിമഞ്ജനഘോഷയാത്രയും കുപ്പംകടവില്‍ വിഗ്രഹ നിമഞ്ജനവും.