കെ.പി.സോമരാജന്‍ വീണ്ടും പോലീസ് കംപ്ലയിന്റ് അതോറിറ്റി അംഗം

തിരുവനന്തപുരം: മുന്‍ ഡി ജി പി കെ.പി.സോമരാജനെയും നിയമ സെക്രട്ടറിയായിരുന്ന പി.കെ.അരവിന്ദബാബുവിനേയും സ്‌റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിട്ടി അംഗങ്ങളായി നിയമിച്ചു.

ഡി വൈ എസ് പി മാര്‍ മുതല്‍ ഡി ജി പി വരെയുള്ളവര്‍ക്കെതിരായ പരാതികളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ താഴെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗുരുതരമായ പരാതികളുമാണ് പോലീസ് കംപ്ലയിറ്റ് അതോറിട്ടി അന്വേഷിക്കുക.

സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ ഡി ജി പി, രഹസ്യാന്വേഷണ വിഭാഗം(ഇന്റലിജന്‍സ്), െ്രെകംബ്രാഞ്ച് മേധാവി , ജയില്‍ ഡി ജി പി , ട്രാന്‍സ്‌പോര്‍ട്ട്

കമ്മീഷണര്‍, കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണര്‍, ഉത്തരമേഖലാ ഡി ഐ ജി, ഐ ജി, എ ഡി ജി പി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ സിവില്‍ സര്‍വ്വീസ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന യു പി എസ് സി യുടെ ഇന്റര്‍വ്യു ബോര്‍ഡിലും അംഗമാണ് തിരുവനന്തപുരം സ്വദേശിയാണ്.

കഴിഞ്ഞ എല്‍ ഡി എഫ് ഗവണ്‍മെന്റ് കാലത്തും പോലീസ് കംപ്ലയിന്റ് അതോറിട്ടി അംഗമായിട്ടുണ്ട് സോമരാജന്‍.

കേരളത്തിലെ വിവിധ കോടതികളില്‍ ജഡ്ജിയായിരുന്ന അരവിന്ദാഷന്‍ സംസ്ഥാന ലോ സെക്രട്ടറി യായിരുന്നു. ആലപ്പുഴ ചേര്‍ത്തല സ്ഥദേശിയാണ്.

ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.കെ.മോഹനന്‍ ആണ് പോലീസ് കപ്ലയിന്റ് അതോറിട്ടിയുടെ ചെയര്‍മാന്‍.