കെ.രാജന് ഒന്‍പതാം ബലിദാനദിനം.
മണക്കടവ്: മണക്കടവ് ചീക്കാട്ടെ കെ.രാജന്റെ ഒന്‍പതാം ബലിദാനദിനത്തില്‍ ബി ജെ പി ആലക്കോട് മണ്ഡലം കമ്മിറ്റി പുഷ്പര്‍ച്ചനയും, പൊതുസമ്മേളനവും നടത്തി. 2014 ഡിസംബര്‍ 1 ന് കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിന സമ്മേളനവും കഴിഞ്ഞ് പയ്യന്നൂരില്‍ നിന്ന് മടങ്ങുകയായിരുന്ന കെ.രാജന് സഞ്ചരിച്ചിരുന്ന വാഹനം ചപ്പാരപ്പടവ് പഞ്ചായത്തിലെ മടക്കാട് വച്ച് സിപിഎം സംഘം കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പര്ച്ചനയില് സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്, ആര്.എസ്.എസ്.ജില്ല കാര്യവാഹ് ലിജേഷ്, പ്രചാര്‍ പ്രമുഖ് ശരത്, ബിജെപി ജില്ല വൈസ് പ്രസിഡന്റ് അജികുമാര്‍ കരിയില്‍, മേഖല വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്, മണ്ഡലം പ്രസിഡന്റ് പി.ബി റോയ് എന്നിവര്‍ നേതൃത്വം നല്കി. മണക്കടവില്നടന്ന അനുസ്മരണ യോഗം സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.എ.വി കേശവന് ഉദ്ഘാടനം ചെയ്തു. ഹനീഷ് അധ്യക്ഷത വഹിച്ചു.
ഉത്തരമേഖല ഉപാധ്യക്ഷ ആനിയമ്മ ടീച്ചര്‍, ആലക്കോട്, ഇരിക്കുര്‍, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റുമാരായ പി.ബി.റോയി, സന്‍ജു കൃഷ്ണകുമാര്‍, രമേശന് ചെങ്ങൂനി എന്നിവര്‍ സംസാരിച്ചു. പി.രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
