നാളത്തെ(17-11-2022)വൈദ്യുതി മുടക്കം-
കണ്ണൂര്‍: വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വൈദ്യുതിലൈനില്‍ തട്ടുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനാല്‍ നവംബര്‍ 17 രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ ഏച്ചിലാംവയല്‍ പള്ളി, പങ്ങടം, കോത്തായിമുക്ക്, വി കെ സി, എം വി റോഡ്, അലുമിനിയം, പുതിയങ്കാവ്, ശക്തി ടയര്‍, ആയുര്‍വേദം, ശ്രീകൃഷ്ണ, ലോണ്‍ഡ്രി, ആയുര്‍വേദ റോഡ്, കിസാന്‍ കൊവ്വല്‍ റോഡ്, കിസ്സാന്‍ കൊവ്വല്‍ ഗ്രൗണ്ട് തുടങ്ങിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കീഴില്‍ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 17ന് രാവിലെ 8.30 മണി മുതല്‍ 11.30 മണി വരെ വണ്ണാന്റെമെട്ട ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും 11.30 മണി മുതല്‍ 2.30 മണി വരെ ഹെല്‍ത്ത് സെന്റര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ നവംബര്‍ 17ന് രാവിലെ ഏഴ് മണി മുതല്‍ രണ്ട് മണി വരെ ജയശ്രീ പമ്പ്, രാജാ, മാണിക്കക്കാവ് ഭാഗങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നവംബര്‍ 17ന് എല്‍.ടി ടച്ചിങ് വര്‍ക്കിന്റെ ഭാഗമായി ആറ്റടപ്പ സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ 12 വരെയും ആറ്റടപ്പ ഡിസ്‌പെന്‍സറി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 12 മുതല്‍ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.