വൈദ്യുതി ബില്‍ ഇനി എങ്ങനെയാണ് അടയ്ക്കുന്നത്? കൗണ്ടര്‍ വഴി 1000 രൂപ മാത്രം; സമയത്തിലും മാറ്റം

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ഇനി 1000 രൂപ വരെ മാത്രമേ കൗണ്ടറുകള്‍ വഴി പണമായി സ്വീകരിക്കു.

ആയിരത്തിനു മുകളിലുള്ള ബില്ലുകള്‍ ഇനി ഓണ്‍ലൈനായി അടയ്ക്കണം.

തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ക്യാഷ് കൗണ്ടറുകള്‍ ഉള്ള സ്ഥലങ്ങളില്‍ ഇനി ഒന്നാക്കി ചുരുക്കും.

70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്. ഇതു കണക്കിലെടുത്താണ് കൗണ്ടറുകള്‍ കുറയ്ക്കുന്നത്.

ബില്‍ അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റമുണ്ട്. നേരത്തെ എട്ട് മുതല്‍ ആറ് വരെയാണ് പണം സ്വീകരിച്ചിരുന്നത്.

ഇനി മുതല്‍ 9 മുതല്‍ 3 വരെയായിരിക്കും പണം സ്വീകരിക്കുക.

ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നയിടത്തും ഒരു കൗണ്ടര്‍ മാത്രമേ ഇനിയുണ്ടാകു.

അധികം വരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലം മാറ്റുകയോ ചെയ്യും.