മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുക- KSESA- 43-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം

 

കണ്ണൂര്‍: മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്‌സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുത്തണമെന്ന് കേരളാ സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ്അസോസിയേഷന്‍ 43-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ആധുനിക കാലത്ത് നാടിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ട യുവത്വത്തെ കീഴടക്കുന്ന ന്യൂ ജന്‍ ലഹരി-മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്‌സൈസ്വകുപ്പിന്റെ അംഗബലം വര്‍ദ്ധിപ്പിക്കണമെന്നും പുതിയ ഓഫീസുകള്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ എം. എല്‍. എ ടി.ഐ.മധുസൂദനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സമ്മേളനത്തില്‍ KSESA ജില്ലാ പ്രസിഡന്റ് വി.സി.സുകേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് നെല്‍സണ്‍ ടി തോമസ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍, സംസ്ഥാന പ്രസിഡന്റ് ടി സജുകുമാര്‍, ബഹുമാനപ്പെട്ട കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ രാഗേഷ് ടി, എന്‍. ജി. ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എന്‍.സുരേന്ദ്രന്‍, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ വി.ആര്‍.സുധീര്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ സിറ്റി ജില്ലാ സെക്രട്ടറി വി.സിനീഷ്,

കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ഷാജി, KJSOA കണ്ണൂര്‍ മേഖല സെക്രട്ടറി കെ.ബൈജു, KSESA സംസ്ഥാന സെക്രട്ടറി പി.ഡി.പ്രസാദ്, KSESA സംസ്ഥാന കൗണ്‍സിലര്‍മാരായ വി.വി.ഷാജി, എം ബി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

ഉച്ചക്ക് ശേഷം നടന്ന ജനറല്‍ബോഡി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാര്‍ സംസ്ഥാന സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ.രാജേഷ് ജില്ലാ പ്രവര്‍ത്തനറിപ്പോര്‍ട്ടും കണ്ണൂര്‍ ജില്ലാ ട്രഷറര്‍ കെ.എ.പ്രനില്‍കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.രാജേഷ് സ്വാഗതവും പി.വി.ഗണേഷ് ബാബു നന്ദിയും പറഞ്ഞു.

റിട്ടേണിംഗ് ഓഫീസര്‍ പി.പ്രമോദന്റെ നേതൃത്വത്തില്‍ 2023-24 വര്‍ഷത്തേക്കുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു.

ഭാരവാഹികള്‍-വി.വി.ഷാജി-പ്രസിഡന്റ്, കെ.എ.പ്രനില്‍ കുമാര്‍(സെക്രട്ടറി), എന്‍.രജിത്ത്കുമാര്‍(ഖജാന്‍ജി), ജെസ്ന ജോസഫ്-(വൈസ് പ്രസിഡന്റ്), സി.എച്ച്.റിഷാദ്-ജോ. സെക്രട്ടറി.