കെ.എസ്.എഫ്.ഇ തളിപ്പറമ്പ് മേഖല കണ്‍വെന്‍ഷന്‍

തളിപ്പറമ്പ്: കെ.എസ്.എഫ്.ഇയിലെ വിവിധ സംഘടനകളുടെ കണ്ണൂര്‍ജില്ലയിലെ രണ്ടാമത് സംയുക്ത കണ്‍വെന്‍ഷന്‍ തളിപ്പറമ്പില്‍ തൃച്ചംബരം കള്‍ച്ചറല്‍ സെന്ററില്‍ നടന്നു.

സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.

കെ.എസ്.എഫ്.ഇ എസ്.എ(സി.ഐ.ടി.യു) ജില്ലാ ജോ.സെക്രട്ടറി കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.വി.മനോജ്,ടി.സി. രാധാകൃഷ്ണന്‍, എം.വി.സുമ, കെ.എസ്.എഫ്.ഇ ഏജന്റ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) കണ്ണൂര്‍ ജില്ലാ സിക്രട്ടരി സത്യേന്ദ്രന്‍,ഗോള്‍ഡ് അപ്രൈസര്‍ അസോസിയേഷന്‍ (സി.ഐ.ടി.യു) കണ്ണൂര്‍ ജില്ലാ സെക്രട്ടരി ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി കെ.ഗോപിനാഥന്‍ സ്വാഗതവും വനിതാ സബ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ കെ.ഓമന നന്ദിയും പറഞ്ഞു.