ഇന്നലെ 35–ഇന്ന് 41-കെ.എസ്.ആര്.ടി.സിയുടെ പുതിയ പരിഷ്ക്കാരം
തളിപ്പറമ്പ്: ഇന്നലെ വരെ 35, ഇന്ന് മുതല്‍ 41. കെ.എസ്.ആര്.ടി.സിയുടെതാണ് ഈ പുതിയ പരിഷ്ക്കാരം.

തളിപ്പറമ്പില്‍ നിന്നും കണിയാര് വയല്‍വഴി മയ്യിലിലേക്ക് പോകുന്ന ബസിലാണ് പുതിയ പരിഷ്ക്കാരം.
ഇന്നലെ തളിപ്പറമ്പ് ഗവ.ആശുപത്രി പരിസരത്തു നിന്ന് മയ്യില്‍ എട്ടേയാറിലേക്ക് 35 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.
ഇന്ന് രാവിലെ കയറിയ യാത്രക്കാരോട് ശ്രീകണ്ഠാപുരം വരെ മാത്രമേ ടിക്കറ്റ് തരാനാവൂ എന്നും അവിടെ നിന്നും എട്ടേയാറിലേക്ക് വേറെ ടിക്കറ്റ് തരുമെന്നായിരുന്നു കണ്ടക്ടര്‍ പറഞ്ഞത്.
ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ക്ക് വ്യക്തമായി മറുപടിയുണ്ടായില്ല.
ഇത് പ്രകാരം ശ്രീകണ്ഠാപുരത്തേക്ക് 22 രൂപയും അവിടെ നിന്ന് എട്ടേയാറിലേക്ക് 19 രൂപയും. സ്ഥിരം 35 രൂപക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 41 രൂപയാണ് കൊടുക്കേണ്ടിവന്നത്.
ആറ് രൂപയാണ് ഇത്തരത്തില്‍ കെ.എസ്.ആര്.ടി.സി.കൂടുതലായി ഈടാക്കിയത്.
ഇത് സംബ്നധിച്ച് കെ.എസ്.ആര്.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍ അന്വേഷിച്ചപ്പോല്‍ ഇന്ന് ആ ബസില്‍ ഉപയോഗിച്ച ടിക്കറ്റ് മെഷീനില്‍
എട്ടേയാറിലേക്ക് നേരിട്ട് ടിക്കറ്റ് പ്രിന്റ് ചെയ്യാന്‍ സംവിധാനമില്ലായിരുന്നുവെന്നാണ് മറുപടി ലഭിച്ചത്.
