കെ.എസ്.എസ്.പി.എ കണ്ണൂര്‍ ജില്ലാ സമ്മേളനം ആരംഭിച്ചു.
തളിപ്പറമ്പ്: കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പില്‍ തുടക്കമായി.
ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് അംഗങ്ങളുടെ തിരുവാതിരകളി അരങ്ങേറി.
കൗണ്‍സില്‍ മീറ്റ് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന്ന് ഉയര്‍ത്തിയ പതാകകളും കെട്ടിയ തോരണങ്ങളും അനുവാദം തന്ന മുനിസിപ്പല്‍ അധികാരികള്‍ തന്നെ തകര്‍ത്തതിലും പതാക വലിച്ചെറിഞ്ഞതിലും കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.വേലായുധന്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ മനോജ് കൂവേരി, നൗഷാദ് ബ്ലാത്തൂര്‍, അഡ്വ.രാജീവന്‍ കപ്പച്ചേരി, അഡ്വ.കെ.സി ഗണേശന്‍, കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം.ശിവദാസന്‍, സി.ശ്രീധരന്‍, എം.പി.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.
സുഹൃദ്‌സമ്മേളനം യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.കെ കുട്ടിക്കൃഷ്ണന്‍, കെ.സി.കരുണാകരന്‍, പി.സി.സാബു, ഇ.കെ.ജയപ്രസാദ്, കെ.കെ.രാജേഷ്, എ.കെ.പ്രകാശന്‍, സി.കെ സായൂജ്, നവനീത് കീഴറ, വി.ലളിത പ്രസംഗിച്ചു.
ലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം എന്നതില്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന പോസ്റ്റര്‍ രചന പപ്പന്‍ മുറിയാത്തോട് ഉദ്ഘാടനം ചെയ്തു. ഇ.വിജയന്‍ അദ്ധ്യക്ഷനായി. സാംസ്‌കാരിക സാഹിതി ജില്ലാ ചെയര്‍മാന്‍ സുരേഷ് കുത്തുപറമ്പ്, ടി.പി.രാജീവന്‍, പി.രാഘവന്‍, പി ലക്ഷ്മി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
നാളെ രാവിലെ 10ന് ചിറവക്ക് നിന്ന് പ്രകടനം. തുടര്‍ന്ന് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ (സതീശന്‍ പാച്ചേനി നഗര്‍) സമ്മേളനം കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍എം.പി. ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, സംഘടന ചര്‍ച്ച, സെമിനാര്‍, സമാപന സമ്മേളനം, പുതിയ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് എന്നിവയും നടക്കും.