കാര്‍ഷിക സര്‍വകലാശാല–കെ.എസ്.എസ്.പി.യു പ്രതിഷേധ ധര്‍ണ നടത്തി-പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു-
തളിപ്പറമ്പ്: കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പന്നിയൂര്‍ മേഖലാ ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ ധര്‍ണ നടത്തി.
പെന്‍ഷന്‍ പരിഷ്‌കരണവും ഡി.എ. കുടിശ്ശികയും ആറ് മാസം കഴിഞ്ഞിട്ടും കാര്‍ഷിക സര്‍വ്വകലാശാലാ പെന്‍ഷന്‍കാര്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്തിന് മുന്നില്‍ നടന്നുവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ധര്‍ണ നടത്തിയത്.
കെ.എസ്.എസ്.പി.യുവിന്റെ നേതൃത്വത്തില്‍ കാര്‍ഷികസര്‍വ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന അനിശ്ചിക്കാല റിലേ സത്യാഗ്രഹം 7 ദിവസം പിന്നിട്ടിരിക്കയാണ്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പട്ടാമ്പി, തിരുവാഴാംകുന്ന്, അമ്പലവയല്‍, പടന്നക്കാട്, നീലേശ്വരം, കുമരകം, കായംകുളം എന്നീ കേന്ദ്രങ്ങളിലും ധര്‍ണ നടക്കുന്നുണ്ട്.
കാര്‍ഷിക സര്‍വ്വകലാശാല ഭരണസമിതി അംഗങ്ങളും മന്ത്രിമാരുമായ അഡ്വ: കെ. രാജനും, കൃഷി മന്ത്രി പി.പ്രസാദും അനുഭാവപൂര്‍വ്വം ഈ വിഷയത്തില്‍ ഇടപെടണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ്
യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് മുന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
പന്നിയൂരില്‍ നടന്ന സമരം പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.ഒ.പി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ പന്നിയൂര്‍, എം.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.