മുത്തപ്പന്‍ അനുഗ്രഹിച്ചു-കെ.സുരേന്ദ്രന്റെ കേരള പദയാത്ര ഇന്ന് കണ്ണൂരില്‍.

പറശിനിക്കടവ്: എന്‍ ഡി എ കേരള പദയാത്ര നായകന്‍ കെ.സുരേന്ദ്രന്‍ ഇന്ന് രാവിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ ബിജു എളക്കുഴി, എം.ആര്‍.സുരേഷ്, സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി എന്നിവരും കൂടെയുണ്ടായിരുന്നു.

മുത്തപ്പന്‍ തിരുവപ്പന, വെള്ളാട്ടം തെയ്യങ്ങളില്‍ നിന്ന് അനുഗ്രഹം വാങ്ങിയശേഷമാണ് സുരേന്ദ്രന്‍ മടങ്ങിയത്.