മയക്കുമരുന്ന് മാഫിയ: നിയമ ഭേദഗതി വേണം-കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനം.

കണ്ണൂര്‍: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിതരണ മാഫിയയെ നിയന്ത്രിക്കുവാന്‍ കര്‍ശന ശിക്ഷ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതികള്‍ കൊണ്ടു വരണമെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ലഹരി വിപണനത്തിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തു വരുന്നത്.

പിടിക്കപ്പെടുന്ന കുറ്റവാളികള്‍ പലരും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്.

നിലവിലുള്ള നിയമം കര്‍ശന ശിക്ഷ ഉറപ്പുവരുത്താന്‍ ഉതകുന്നതല്ല. അത് കൊണ്ട് തന്നെ പിടിക്കപ്പെടുന്നവര്‍ പോലും ഭയപ്പെടാതെ കുറ്റകൃത്യങ്ങള്‍ തുടരുന്നു.

ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തോടൊപ്പം നിയമ ഭേദഗതിയും അത്യന്താപേക്ഷിതമാണ്പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക,

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ യഥാസമയം നടത്തി റിസല്‍ട്ട് പ്രഖ്യാപിക്കുക, അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കുക,

താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രം നടത്തുക ,

വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ.എസ്.ആര്‍.ടി.സി കണ്‍സഷന്‍ യാത്രാസൗകര്യം ഉദാരവും വ്യാപകവുമാക്കുക, തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.

സംസ്ഥാന സെക്രട്ടറി അനീഷ് ചേനക്കര ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി.പ്രജുല്‍ അദ്ധ്യക്ഷത വഹിച്ചു.

സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ.അജീര്‍, ജില്ലാ സെക്രട്ടറി പി.സുനില്‍കുമാര്‍ , സി.വി.ഗോപിനാഥ്,, കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സുധിഷ് കടന്നപ്പള്ളി,

എന്‍.സി.സുമോദ്, കാഞ്ചന മാച്ചേരി, കെ.വി.ഉമേഷ് നീലേശ്വരം, എം.എസ്.സജിത്ത്, ടി.കെ.വിനോദ്, കെ.വി.ഉമേഷ്, എം.വി.അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍-പി.പ്രജുല്‍ (പ്രസിഡന്റ്), കെ.വി.ഉമേഷ് (സെക്രട്ടറി), ലിപിന്‍ പത്മനാഭന്‍, കെ.വി.ബിജു(ജോ: സിക്രട്ടറി) എസ്.ആതിര, ഇ.സജോഷ്(വൈ.പ്രസിഡന്റ്, എം.വി.അഭിലാഷ് (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടെ 26 അംഗ ജില്ലാ കമ്മറ്റിയും, 5 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.